Image

16 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് സജി സുരേന്ദ്രന്‍

Published on 13 July, 2021
16 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് സജി സുരേന്ദ്രന്‍


നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ അച്ഛനായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍. സജിയുടെ ഭാര്യ സംഗീത ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. രണ്ടും ആണ്‍കുട്ടികളാണ്. 

sometimes Miracles come in pairs..ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആണ്‍കുട്ടികളാണ്. ദൈവത്തിനു നന്ദി.' കുഞ്ഞു കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സജി സമൂഹമാധ്യമത്തില്‍ കുറിച്ചു
16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക്  കണ്‍മണികള്‍ എത്തിയിരിക്കുന്നത്. 2005 ല്‍ ആണ് സംഗീതയും സജിയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്

മിനി സ്‌ക്രീനില്‍ ശ്രദ്ധേയ പരമ്പരകളൊരുക്കിയ സജി, 2009ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രസംവിധായകനായി. പിന്നീട് ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്‍, ഷീ ടാക്സി എന്നീ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് സജീവമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക