Image

പ്രണവിന്‌ ജന്‍മദിനാശംസകള്‍ നേര്‍ന്ന്‌ അല്‍ഫോന്‍സ്‌ പുത്രന്‍

Published on 13 July, 2021
പ്രണവിന്‌ ജന്‍മദിനാശംസകള്‍ നേര്‍ന്ന്‌ അല്‍ഫോന്‍സ്‌ പുത്രന്‍

പ്രണവ്‌ മോഹന്‍ലാലിന്‌ ജന്‍മദിനാശംസകള്‍ നേര്‍ന്ന്‌ സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രന്‍. താരപുത്രനുമായുള്ള ആദ്യ കൂടിക്കാഴ്‌ച ഓര്‍ത്തെടുത്തു കൊണ്ടാണ്‌ അല്‍ഫോന്‍സ്‌ പുത്രന്‍ താരപുത്രന്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്‌. ആദ്യ കൂടിക്കാഴ്‌ചയില്‍ തന്നെ പ്രണവ്‌ തന്നെ വലിയൊരു പാഠം പഠിപ്പിച്ചെന്നും അല്‍#ഫോന്‍സ്‌ പുത്രന്‍ വെളിപ്പെടുത്തി. വിനീത്‌ ശ്രീ#ിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ പ്രണവിന്റെ ക്യാരക്‌ടര്‍ പോസ്റ്റര്‍ പങ്കു വച്ചു കൊണ്ടാണ്‌ അല്‍ഫോന്‍സ്‌ പ്രണവിന്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്‌.
അല്‍ഫോന്‍സിന്റെ വാക്കുകള്‍, ജന്‍മദി#ാശംസകള്‍ പ്രണവ്‌ മോഹന്‍ലാല്‍. ഈ വര്‍ഷവും വരും വര്‍ങ്ങളും മനോഹരവും സമൃദ്ധവുമാകട്ടെ.

എന്റെ ഓഫീസില്‍ ഒരു ഗിറ്റാര്‍ ഉണ്ടായിരുന്നു. അതിന്റെ കമ്പി പൊട്ടിയതു കൊണ്ട്‌ ഞാനും എന്റെ സഹപ്രവര്‍ത്തകരും അത്‌ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കല്‍ ഒരു സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഞാന്‍ പ്രണവിനെ കാണാന്‍ ആഗ്രഹിച്ചു. സിജു വില്‍സണോ, കൃഷ്‌ണ ശങ്കറോ ആണ്‌ പ്രണവിനെ വിളിച്ചത്‌. അദ്ദേഹം ഓഫീസില്‍ വന്നു. ഞങ്ങള്‍ കണ്ടു സംസാരിച്ചിരുന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത്‌ വായിക്കാന്‍ തുടങ്ങി. വളരെ മനോഹരമായിരുന്നു അത്‌.
അന്ന്‌ അദ്ദേഹം ഒരു പാഠം എന്നെ പഠിപ്പിച്ചു. കമ്പി പൊട്ടിയ ഗിറ്റാറിനു പോലും സംഗീതം സൃഷ്‌ടിക്കാന്‍ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ്‌ സംഗീതം സൃഷ്‌ടിക്കുന്നത്‌. നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം, പ്രണവിനെ പോലെ മനോഹരമായ മനുഷ്യ ജീവനെ ഞങ്ങള്‍ക്ക്‌ നല്‍കിയതിന്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക