Image

പ്രണവിന്‌ ജന്‍മദിനാശംസകള്‍ നേര്‍ന്ന്‌ വിനീത്‌ ശ്രിനിവാസന്‍

Published on 13 July, 2021
പ്രണവിന്‌ ജന്‍മദിനാശംസകള്‍ നേര്‍ന്ന്‌ വിനീത്‌ ശ്രിനിവാസന്‍

പ്രണവ്‌ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ `ഹൃദയം' സിനിമയുടെ പോസ്റ്ററ്‌ പങ്കു വച്ചു കൊണ്ട്‌ വിനീത്‌ ശ്രീനിവാസന്‍. ക്യാമറയുമായി മുഖത്തൊരു പുഞ്ചിരിയുമായി നില്‍ക്കുന്ന പ്രണവ്‌ മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. ചിത്രം സിനിമയിലെ മോഹന്‍ലാലിന്റെ ലുക്കുമായി പ്രേക്ഷകര്‍ ഈ പോസ്റ്ററിനെ താരതമ്യം ചെയ്യുന്നുണ്ട്‌.

``അപ്പുവിനെ കുറിച്ച്‌ എനിക്ക്‌ഒരുപാട്‌ കാര്യങ്ങള്‍ പറയാനുണ്ട്‌. ഈ സിനിമ പുറത്തിറങ്ങി ആളുകള്‍ കാണുന്നതു വരെ ഞാന്‍ കാത്തിരിക്കും. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ്‌ ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പ്രണവ്‌ മോഹന്‍ലാലിന്‌ പിറന്നാള്‍ ആശംസകള്‍.'' വിനീത്‌ ശ്രീനിവാസന്‍ കുറിച്ചു.

പ്രണവ്‌ മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഹൃദയം. അജു വര്‍ഗ്ഗീസ്‌, അരുണ്‍ സന്തോഷ്‌, അരുണ്‍ കുര്യന്‍ വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍, തുടങ്ങിയവരാണ്‌ മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ്‌ സിനിമാസിന്റെ ബാനറില്‍ വിശാഖ്‌ സുബഹ്മണ്യം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌ വിശ്വജിത്ത്‌ ഒടുക്കത്തില്‍ ആണ്‌. സംഗീതംഹിഷാം അബ്‌ദുള്‍ വഹാബ്‌. എഡിറ്റര്‍ രഞ്‌ജന്‍ എബ്രഹാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക