Image

പതിനാറ്‌ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അച്ഛനായതിന്റെ സന്തോഷം പങ്കു വച്ച്‌ സജി സുരേന്ദ്രന്‍

Published on 13 July, 2021
  പതിനാറ്‌ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അച്ഛനായതിന്റെ സന്തോഷം പങ്കു വച്ച്‌ സജി സുരേന്ദ്രന്‍


നീണ്ട നാളത്തെ കാത്തിരിപ്പിന്‌ ശേഷം അച്ഛനായതിന്റെ സന്തോഷം പങ്കു വച്ച്‌ സംവിധായകന്‍ സജി സുരേന്ദ്രന്‍. സജിയുടെ ഭാര്യ സംഗീത ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്‍മം നല്‍കി. രണ്ട്‌ ആണ്‍കുട്ടികളാണ്‌.

'Sometimes mircles come in pairs' ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആണ്‍കുട്ടികളാണ്‌. ദൈവത്തിനു നന്ദി. കുഞ്ഞു കാല്‍പ്പാദങ്ങളുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കു വച്ച്‌ സജി സുരേന്ദ്രന്‍ കുറിച്ചു.
16 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌ ഇവരുടെ ജീവിതത്തിലേക്ക്‌ ആദ്യത്തെ കണ്‍മണികള്‍ കടന്നു വരുന്നത്‌. 2005ലായിരുന്നു സജീയും സംഗീതയും വിവാഹിതരാകുന്നത്‌. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ്‌ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നത്‌. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു.

മിനിസ്‌ക്രീനില്‍ ശ്രദ്ധേയ പരമ്പരകള്‍ ഒരുക്കിയ സജി 2009ല്‍ ജയസൂര്യയേയും ഭാമയേയും നായികാ നായകന്‍മാരാക്കി `ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രം സംവിധാനം ചെയ്‌തു കൊണ്ട്‌ ചലച്ചിത്ര മേഖലയിലേക്ക്‌ കടന്നു വന്നു. അതിനു ശേഷം ഹാപ്പി ഹസ്‌ബന്‍ഡ്‌സ്‌, ഫോര്‍ ഫ്രണ്ട്‌സ്‌, കുഞ്ഞളിയന്‍, ഷീ ടാക്‌സി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തുകൊണ്ടാണ്‌ സിനിമാ രംഗത്ത്‌ സജീവമായത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക