Image

സഹോദരിയുടെ വിവാഹത്തിന് പേളിയുടെ ആശംസ

Published on 12 July, 2021
സഹോദരിയുടെ വിവാഹത്തിന് പേളിയുടെ ആശംസ


നടിയും അവതാരകയും ബിഗ്ബോസ് താരവുമായ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹമായിരുന്നു ഇന്നലെ. വിവാഹത്തിന്റെ ചിത്രങ്ങളും വിഡീയോകളും ഇന്നലെ തന്നെ യൂട്യൂബില്‍ വൈറല്‍ ആയി മാറിയിരുന്നു. ഇപ്പോള്‍ സഹോദരിക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പേളി. 
ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വെച്ച് കൂട്ടിയിണക്കിയ ജോഡികള്‍. എന്റെ പ്രിയ സഹോദരി റേച്ചല്‍ മാണി ഇപ്പോള്‍ മിസിസ് റൂബെന്‍ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാന്‍ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനില്‍ക്കട്ടെ. നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷം നേരുന്നു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,' പേളി കുറിക്കുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക