Image

തെരുവിന്റെ സമരം (കവിത: വിനീത് വിശ്വദേവ്)

Published on 11 July, 2021
തെരുവിന്റെ സമരം (കവിത: വിനീത് വിശ്വദേവ്)
അക്ഷരജാലകങ്ങള്‍ തുറന്നിടട്ടെ വായ്‌മൊഴികള്‍പ്പൊഴിയട്ടേ...
മൗനംപേറിയ പോരാളികള്‍ വാക്ധാരികളായി തെരുവിലിറങ്ങട്ടേ...
നിശബ്ദത മൂടുപടംകെട്ടിയ അകത്തളങ്ങള്‍ കൊട്ടിത്തുറക്കട്ടേ...
വാളല്ലവാക്കായുധങ്ങള്‍ പെരുമ്പറകൊട്ടി മുഴങ്ങിടട്ടേ..

ഉലകില്‍ സമരംപലവിധമുണ്ടെന്നീ യവ്വനമറിഞ്ഞിടട്ടേ..
ആയുധമേന്തിയ കരങ്ങളെമാറ്റുവിന്‍ പുതുതലമുറയ്ക്കായി..
പിന്തുടരുവാന്‍ മറന്നസമരമുറകളെ നിങ്ങളുണരുവിന്‍..
അന്ധത കീറിമുറിച്ചെറിയുവാന്‍ വെള്ളിവെളിച്ചമായി തിരിതെളിക്കൂ..

സ്വാതന്ത്ര്യം കോള്‍മയിര്‍കൊള്ളിച്ച അഭിമാനികളാം മഹാത്മാക്കളേ
നിങ്ങള്‍തന്‍ വീഥിയിലെനിരായുധ സമരവീര്യം പ്പകര്‍ന്നവാക്കുകളും
അഹിംസയും സത്യാഗ്രഹങ്ങളും ചേര്‍ന്ന വിപ്ലവമാറ്റത്തിനനുഭവങ്ങള്‍
പുതുതലമുറയ്ക്കായ് തെരുവിന്‍സമരങ്ങള്‍ ആര്‍ജ്ജവം നല്‍കിടട്ടേ..

കൈവെള്ളയിലൊളിപ്പിച്ച വെളിച്ചം തലകുനിപ്പിച്ചുനിങ്ങളാം യുവത്വത്തെ
വിരല്‍ത്തുമ്പിലെ വചനങ്ങള്‍ കാണാക്കയത്തിലെ ബന്ധനങ്ങളായി
കൂടടച്ചകോണിലോതുങ്ങിടാതെ മാനംമുട്ടേ തലയുയര്‍ത്തുവാന്‍
തെരുവിന്റെ ശബ്ദകാറ്റായി ഇന്നീ യുവത്വം മാറിടട്ടേ
അലയടിക്കട്ടേ വാക്കായുധങ്ങള്‍ തെരുവിന്‍സമരമായി ഇന്നീ രണഭൂമിയില്‍.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക