fomaa

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

(സലിം ആയിഷ : ഫോമാ പി ആർ ഓ)

Published

on


ഒരു സോഷ്യലിസ്റ്റ്  ജനാധിപത്യ സമ്പത് വ്യവസ്ഥയിൽ നിന്നും മിശ്രസമ്പത് വ്യവസ്ഥയിലേക്ക്  കേരളം ചുവടുമാറ്റം നടത്തിയെങ്കിലും,   ഒരു സമ്പൂർണ്ണ നിക്ഷേപ സൗഹൃദ സംസ്ഥാന  പദവി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്ന കുറവ് പരിഹരിക്കാൻ കേരളം ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ഫോമ. 

ആളോഹരി വരുമാനത്തിലും, ആഭ്യന്തര ഉത്പാദന വളർച്ചയിലുമുള്ള വർധനകൾ ശുഭസൂചകമാണെങ്കിലും,വ്യവസായ നയത്തിലുള്ള അപാകതകൾ മൂലം പ്രവാസി വ്യവസായികൾ ഉൾപ്പടെയുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകളും, ചുവപ്പുനാടയിൽ കുരുങ്ങി വ്യവസായികളുടെ ഊർജ്ജവും, പണവും കുരുങ്ങിപ്പോകുന്ന അവസ്ഥയും മാറാനും മാറ്റാനും സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ഫോമാ ആഭ്യർത്ഥിച്ചു. 

വ്യവസായ  സൗഹൃദ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെയും ഉൾപ്പെടുത്തി കേന്ദ്ര ധനവിനിയോഗവകുപ്പ്‌ ഉത്തരവിറക്കിയെങ്കിലും,.2019 ലെ ബിസിനസ് റിഫോം ആക്ഷൻ പ്ലാനിന്റെ ഭാഗമായി   ഓരോ സംസ്ഥാനവും ചെയ്യേണ്ട ദൗത്യങ്ങൾ കേരളം പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല .ധനവിനിയോഗവകുപ്പ്‌ നിർദേശിച്ച ബിസിനസ്‌ സൗഹൃദ പരിഷ്‌കാരം നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ്‌ കേരളമെങ്കിലും, ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയിൽ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനം  മാത്രമാണുള്ളത്. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലമോ, മുൻവിധിയോടെയുള്ള സമീപനം മൂലമോ ഒരു വ്യവസായവും തകർന്നു പോകുന്നതിനോ, അന്യസംസ്ഥാനങ്ങളിലേക്ക് മാറിപോകുന്നതിനോ ഉള്ള അവസരങ്ങൾ സംജാതമാകരുത്.

അൻപതുകളിലെ  പിന്നോക്കാവസ്ഥയിൽ നിന്ന് അൻപത് വർഷങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക്  കേരളം  സാക്ഷ്യം വഹിച്ചത് ഇച്ചാ ശക്തിയും. വിദ്യാഭ്യാസത്തിലുണ്ടായ പുരോഗതിയും, പുരോഗമന സർക്കാരുകൾ കൊണ്ടുവന്ന നയങ്ങൾ മൂലവുമാണ്. വ്യവസായ വളർച്ചയ്ക്കും നിക്ഷേപ സൗഹ്ര്യദ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുന്നതിനും കേരളത്തിന് കഴിയും. 

കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിന്  വ്യവസായ നിക്ഷേപകര്‍,  വിദഗ്ദര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി,വ്യവസായ മുതല്‍ മുടക്കിന് സ്റ്റാര്‍ റേറ്റിംഗ് സംവിധാനം,കയറ്റുമതി ഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോജസ്റ്റിക്സ് പാര്‍ക്കുകള്‍ തുടങ്ങിയ നിർദ്ദേശങ്ങൾ ഫലവത്തായി നടപ്പിലാക്കാൻ കഴിയണം.മാത്രമല്ല വ്യവസായികളെയും പ്രവാസി സംഘടനകളെയും ഉൾപ്പെടുത്തി   ലോക കേരള സഭയുടെയും, നോർക്കയുടെയും പുനർനിർമ്മാണം എന്നിവയും അനിവാര്യമാണ്. 

കിറ്റെക്സ് ചെയർമാൻ സാബു ജേക്കബിന്റെ വെളിപ്പെടുത്തലുകളും, കിറ്റെക്സ് വ്യവസായ സ്ഥാപനത്തിന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണം ലഭിച്ചുവെന്ന വാർത്തയും, ഈ അവസരത്തിൽ കൂട്ടി വായിക്കേണ്ടതുണ്ട്. വ്യവസായ വകുപ്പും, കിറ്റെക്സ് സ്ഥാപനവുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും, ആ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് പരിപൂർണ്ണ സംരക്ഷണം നൽകാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. നിരവധി പ്രവാസ വ്യവസായ മലയാളികൾ ആശങ്കയോടെയാണ് ഈ സ്ഥിതിവിശേഷത്തെ കാണുന്നത്. വ്യവസായങ്ങൾ നാടിന്റെ പുരോഗതിക്കും, സാമ്പത്തിക വളർച്ചയ്ക്കും, ജനതയുടെ ആളോഹരി വരുമാനം ഉയർത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അനിവാര്യമായ ഘടകങ്ങളാണ് എന്ന്  തിരിച്ചറിയാൻ എല്ലാവരും തയ്യാറാകണം.

ഒരു സമ്പൂർണ നിക്ഷേപ സൗഹ്യദ സംസ്ഥാനമായി കേരളത്തെ മാറ്റാൻ ഇപ്പോഴത്തെ സർക്കാരിന് കഴിയുമെന്ന് ഫോമ പ്രത്യാശിക്കുന്നു. കേരളത്തിന്റെ വ്യ്വവസായ വളർച്ചയ്‌ക്കും പ്രവാസി വ്യവസായികളും, മറ്റും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിഹരിക്കാനും ഫോമാ എന്നും പ്രതിജ്ഞാ ബദ്ധമാണെന്നും ഫോമയുടെ എല്ലാ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും ഫോമാ നിർവ്വാഹക സമിതിപ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ ബിസിനസ് ഫോറം ചെയർമാൻ ജോൺ ടൈറ്റസ്, മറ്റു ഭാരവാഹികളായ ആന്ററണി പ്രിൻസ്, ദിലീപ് വർഗ്ഗീസ്,  വർക്കി എബ്രഹാം,ബേബി ഊരാളിൽ ജോയി നെടിയകാലയിൽ, സൈമൺ കോട്ടൂർ, ആനന്ദ് ഗംഗാധരൻ, തോമസ് കോശി, ഡോ ഫ്രീമു വർഗ്ഗീസ്, സിജോ വടക്കൻ, ബാബു ശിവദാസൻ, മാണി സ്കറിയ, ഹനീഫ് എറണിക്കൽ, സജയ് സെബാസ്റ്റിൻ, ഷിനു ജോസഫ്, ജിബി തോമസ്, ഷാന  മോഹൻ, ലെബോൺ മാത്യു   എനിവർ അറിയിച്ചു.

Facebook Comments

Comments

  1. മാമൻ

    2021-07-05 11:47:44

    അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി ആരംഭിച്ച ഈ സംഘടന ഇപ്പോൾ വന്ന് വന്ന് കേരളത്തിന്റെ മൊത്തം ഉന്നമനമാണ് ലക്ഷ്യം വെയ്ക്കുന്നത് എന്ന് തോന്നിപ്പോകുന്നു. ബാലരാമ പുരത്തെ കൈത്തറി മേഖലയെ സഹായിച്ചത് പോലെ, ആലപ്പുഴയിലെ കയർ വ്യവസായത്തെയും കൂടി പരിഗണിക്കണം. തൂങ്ങി ചാവനുള്ള അവസാനത്തെ പിടിവള്ളിയാണ് നമ്മുടെ സ്വന്തം കയർ. മാമനോട് ഒന്നും തോന്നരുതെ മക്കളേ

  2. pravasi Man

    2021-07-05 06:54:07

    We do not want "Lokakerala Sabha" Overseas MLA or MP. Last Govt made something like these. It was just waste of Kerala Tax payers money. It was useless. No action or help for any body from that Kerala Sabha. The so called Kerala Sabha members got several benefits with tax payers money. Free palne ticket, Free hotel accomodation, free publicity etc.. etc. They are also very enefficent people, especially some "Sthuthipadakar of the Pinarai Govermant. FOMA or Fokana must stay away from that. We know some of these FOMA ot Fokana or some of the selfish people are trying to get such positions. Please do not support. We even do not want pravasi minster like Vayalar Ravi type. See these people are another window to block pavasi issues.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

View More