Image

ചിക്കാഗോ സെന്റ് മേരീസില്‍ മതാദ്ധ്യാപകരെ അനുമോദിച്ചു

ജയിന്‍ മാക്കീല്‍ Published on 25 June, 2012
ചിക്കാഗോ സെന്റ് മേരീസില്‍ മതാദ്ധ്യാപകരെ അനുമോദിച്ചു
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ റിലീജിയസ് എഡ്യൂകേഷന്‍ സ്‌ക്കൂളില്‍ സ്തുത്യാര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന മതാദ്ധ്യാപകരെ അനുമോദിക്കുന്നതിനായി അപ്രീസിയേഷന്‍ ലഞ്ചും അനുമോദന യോഗവും നടത്തപ്പെട്ടു. ജൂണ്‍ 24-#ാ#ം തീയതി ഞായറാഴ്ച വി.കുര്‍ബ്ബാനക്കുശേഷം ചര്‍ച്ച് ഹാളില്‍ നടത്തപ്പെട്ട പരിപാടികളില്‍ കോഹിമ രൂപതയുടെ മെത്രാനും ക്‌നാനായ സമുദായാംഗവുമായ മാര്‍.ജയിംസ് തോപ്പില്‍ മുഖ്യാതിഥിയായിരുന്നു. വിസിറ്റേഷന്‍ കോണ്‍വന്റ് അംഗങ്ങളും മതാദ്ധ്യാപകരുമായ സിസ്‌റ്റേഴ്‌സിന്റെ പ്രാര്‍ത്ഥനാഗാനത്തോടു കൂടി ആരംഭിച്ച യോഗത്തിന് സ്‌ക്കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ സ്വാഗതം ആശംസിച്ചു. സ്‌ക്കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ വിവിധ ക്ലാസുകളിലെ അദ്ധ്യാപകരെ വിശിഷ്ടാത്ഥികള്‍ക്ക് പരിചയപ്പെടുത്തി.

ഇടവക വികാരി മോണ്‍. ഏബ്രഹാം മുത്തോലത്ത് ആമുഖപ്രസംഗം നടത്തി. ഇടവകയുടെ പ്രധാന ഘടനകമായ മതബോധന സ്‌ക്കൂളില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്ന മതാദ്ധ്യാപകരെ മോണ്‍ ഏബ്രഹാം മുത്തോലത്ത് പ്രശംസിച്ചു. അദ്ധ്യാപകരെ പ്രതിനിധിയായി സ്‌ക്കൂള്‍ സെക്രട്ടറി അനിറ്റ് കിണറിരിക്കുതൊടിയില്‍ പ്രസംഗിച്ചു. മുതിര്‍ന്ന അദ്ധ്യാപകരില്‍ ഒരാളായ ജോണ്‍ ഇലക്കാട്ട് അദ്ധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തുടര്‍ന്ന് കോഹിമ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജയിംസ് തോപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ പരിശീലനത്തിലൂടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുക എന്നത് ഏറ്റവും മഹത്തരമായ സേവനങ്ങളില്‍ ഒന്നാണെന്ന് മാര്‍.ജെയിംസ് തോപ്പില്‍ അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി മാര്‍ തോപ്പില്‍ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. സാലി കിഴക്കേക്കൂറ്റ് യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു. ജിനോ കക്കാട്ടില്‍, ജയിന്‍ മാക്കീല്‍, തോമസ് അപ്പോഴിപറമ്പില്‍, ജോണ്‍ പാട്ടപ്പതി, സണ്ണി മേലേടം എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ചിക്കാഗോ സെന്റ് മേരീസില്‍ മതാദ്ധ്യാപകരെ അനുമോദിച്ചു
St. Marys CCD teachers with Kohima Bishop Mar James Thoppil and Parish Vicar Fr. Abraham Mutholath.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക