Image

വാഷിംഗ്ടണില്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ Published on 24 June, 2021
വാഷിംഗ്ടണില്‍  പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍ : നോര്‍ത്ത് ഈസ്റ്റ് വാഷിംഗ്ടണ്‍ ഡി.സി റൂട്ട് 295 ല്‍ ജൂണ്‍ 23 ബുധനാഴ്ച പെഡസ്ട്രയന്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു .

പാലത്തിന്റെ തൂണില്‍ ട്രക്ക് വന്ന് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം ട്രാക്ക് ഡ്രൈവര്‍ ഉള്‍പ്പടെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , ആരുടേയും പരിക്ക് ഗുരുതരമല്ല .

ഉച്ചയോടെയാണ് അപകടം സംഭവിച്ചത് തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെടുകയും മൈലുകളോളം വാഹനങ്ങള്‍ നിരത്തില്‍ മുന്നോട്ട് പോകാനാകാത്ത അവസ്ഥയായിരുന്നു .

വലിയൊരു അപകടം സംഭവിക്കാതിരുന്നത് ഭാഗ്യമാണെന്നായിരുന്നു സിറ്റിയുടെ ആക്ടിംഗ് ഡെപ്യുട്ടി മേയര്‍ ഫോര്‍ പബ്ലിക് സേഫ്റ്റി ക്രിസ്റ്റഫര്‍ അറിയിച്ചത് . ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു .

പതിനാല് അടി ഉയരം വരെയുള്ള വാഹനങ്ങള്‍ക്ക് കടന്ന് പോകാവുന്ന പാലമായിരുന്നു തകര്‍ന്ന് വീണത് . ഫ്രബ്രുവരി മാസമായിരുന്നു പാലത്തിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതെന്നും പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമായിരുന്നു പാലത്തിന്റെ എല്ലാ തൂണുകളെന്നും ഡെപ്യുട്ടി മേയര്‍ പറഞ്ഞു . ഫെബ്രുവരിക്ക് ശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

പാലത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പ്രതികരിക്കാന്‍ ട്രാസ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല  ഡി.സി പോലീസ് മേജര്‍ ക്രാഷ് യൂണിറ്റ്  അന്വേഷണം  ആരംഭിച്ചു . വ്യാഴാഴ്ച രാത്രിയോടെ ഗതാഗതം സാധാരണ നിലയില്‍ എത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു . ഡീന്‍ വുഡ് മെട്രോ സ്റ്റേഷനിലേക്കുള്ള  പ്രധാന റൂട്ടായിരുന്നു തകര്‍ന്ന് വീണ പാലത്തിന്റേതെന്നും അധികൃതര്‍ അറിയിച്ചു . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക