Image

ഇന്ത്യ - യുഎസ് സംയുക്ത സൈനീക അഭ്യാസം ആരംഭിച്ചു

ജോബിന്‍സ് തോമസ് Published on 24 June, 2021
ഇന്ത്യ - യുഎസ് സംയുക്ത സൈനീക അഭ്യാസം ആരംഭിച്ചു
ഇന്ത്യ- അമേരിക്ക ബന്ധം ദൃഢമാക്കുന്നതിന്റെയും സൈനീകമേഖലയിലെ സഹകരണം മെച്ചപ്പെടുത്തന്നതിന്റേയും ഭാഗമായുള്ള സംയുക്ത സൈനീക അഭ്യാസത്തിന് തുടക്കമായി. നാവികസേന മുന്‍കൈ എടുത്താണ് സൈനീകാഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്. ദ്വിദിന സൈനീകാഭ്യാസമാണ് നടക്കുന്നത്. 

യുഎസ് വിമാനവാഹിനി കപ്പലായ റൊണാള്‍ഡ് റീഗന്‍ മറ്റ് മൂന്ന് യുദ്ധക്കപ്പലുകള്‍ എന്നിവ ഇന്ത്യ മഹാസമുദ്രത്തില്‍ കൂടി കടന്നുപോകുമ്പോഴാണ് സൈനീകാഭ്യാസം നടക്കുന്നത്. ഇന്ത്യന്‍ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് കൊച്ചി, തേഗ് എന്നിവയും ഈ സമയം ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാവും.

യുദ്ധക്കപ്പലുകള്‍ക്ക് പുറമേ മിഗ് 20 കെ. യുദ്ധവിമാനം, പി8 ഐ നിരീക്ഷണ വിമാനം ഹെലികോട്പറുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ വിമാനങ്ങള്‍ എന്നിവയും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോകളും സൈനീകരുമാണ് ഇതില്‍ പങ്കെടുക്കുന്നത്. 

സമുദ്രമേഖലയിലെ സുരക്ഷ ഉറപ്പാക്കല്‍,ശത്രുസേനയുടെ മുങ്ങിക്കപ്പലുകള്‍ക്കെതിരായ ആക്രമണം, ഹെലികോപ്ടര്‍ നിരീക്ഷണം എന്നിവയിലും ഇരുസേനകളും സംയുക്ത പരിശീലനം നടത്തുമെന്നാണ് ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക