ന്യൂഡല്‍ഹി: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 18 കോടി പിന്നിട്ടു. 39 ലക്ഷമാണ് മരണസംഖ്യ. 16.4 കോടി പേര്‍ രോഗമുക്തരായപ്പോള്‍ 1.13 കോടി ആളുകള്‍ ചികിത്സയിലുണ്ട്.
ഇന്ത്യയില്‍ ബുധനാഴച വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 54,180 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 976 പേര്‍ മരിച്ചു. ആകെ 30,082,030 പേര്‍ രോഗികളായപ്പോള്‍ 392,012 പേര്‍ മരണമടഞ്ഞു. 29,056,333 പേര്‍ രോഗമുക്തരായി. 633,685 പേര്‍ ചികിത്സയിലുണ്ട്.
അമേരിക്കയില്‍ ഇതുവരെ 34,436,274 പേരിലേക്ക് കോവിഡ് എത്തി. 617,927 പേര്‍ മരിച്ചു. ബ്രസീലില്‍ 18,056,639 പേര്‍ രോഗികളായപ്പോള്‍ 504,897 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 5,762,322 പേര്‍ക്ക് കോവിഡ് വന്നു. 110,862പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 5,387,545 പേര്‍ രോഗികളായപ്പോള്‍ 49,358 പേര്‍ മരണമടഞ്ഞു.