VARTHA

കോവിഡ് രോഗിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍; വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി

Published

on


തിരുവല്ല: ചങ്ങനാശേരിയില്‍ കോവിഡ് ബാധിതന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍. മൃതദേഹവുമായി ആംബലന്‍സ് എത്തിയപ്പോള്‍ വീട്ടിലേക്കുള്ള വഴി നാട്ടുകാര്‍ അടച്ചുകെട്ടി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തിലാണ് സംഭവം.

പ്രമേഹ രോഗിയായ കൊച്ചുകുട്ടന്‍  (76)എന്നയാളാണ് മരിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് ഒരു കാല്‍ മുറിച്ചുമാറ്റിയ ആളാണ് കൊച്ചുകുട്ടന്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന കൊച്ചുകുട്ടന്‍ കഴിഞ്ഞ തവണ ഡയാലിസിസിന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്കിടെ ഇന്നലെ മരണമടഞ്ഞു. ഇന്ന് രാവിലെ മൃതദേഹവുമായി ആംബുലന്‍സ് എത്തിയപ്പോഴാണ് അയല്‍ക്കാര്‍ തടഞ്ഞത്. 

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനി മേഖലയാണിവിടം. കൊച്ചുകുട്ടനും മകനുമായി 9 സെന്റ് സ്ഥലമുണ്ട്. ഇവിടെ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. തര്‍ക്കമായതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പോലീസും സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ട്. മൃതദേഹം പുറത്തെടുക്കാതെ ആംബുലന്‍സില്‍ തന്നെ വച്ചിരിക്കുകയാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അധികൃതരുടെ നിര്‍ദേശപ്രകാരം സംസ്‌കാരം നടത്തുന്നതില്‍ പ്രശ്നമില്ലെന്നു പഞ്ചായത്തംഗം ജോര്‍ജ്കുട്ടി പറഞ്ഞു. 25 ഓളം കുടുംബങ്ങള്‍ കോളനിയില്‍ താമസിക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സംസ്‌കാരം നടത്തുന്നതില്‍ തടസ്സമില്ലെന്ന് ജോര്‍ജ്കുട്ടി പറയുന്നു. വഴി അടച്ചിട്ടില്ലെന്നും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സംസ്‌കരിക്കാന്‍ പാടില്ലെന്നും പൊതുശ്മശാനത്തില്‍ സംസ്‌കരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യമെന്നും ജോര്‍ജ്കുട്ടി വ്യക്തമാക്കി.

പോലീസിനെയും ആരോഗ്യ വകുപ്പിനേയും അറിയിച്ച് ഡി.എം.ഒയുടെ അനുമതിയോടെയാണ് മൃതദേഹം കൊണ്ടുവന്നതെന്ന് മകന്‍ സുനില്‍കുമാര്‍ പറയുന്നു. എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് മൃതദേഹം കൊണ്ടുവന്നത്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ അയല്‍ക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടോ മൂന്നോ വീട്ടുകാര്‍ക്ക് മാത്രമാണ് എതിര്‍പ്പ്. മൃതദേഹം ദഹിപ്പിക്കാന്‍ ഗ്യാസ് സംവിധാനങ്ങള്‍ അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും. പഞ്ചായത്തംഗം ഒരു സഹായവും നല്‍കിയില്ലെന്നും സുനില്‍കുമാര്‍ പറയുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിക്കാന്‍ പുരുഷ, വനിത ജോഡികള്‍

ലോകത്തിന്റെ മിഴികള്‍ ടോക്യോയിലേക്ക്; 32-ാമത് ഒളിംപിക്‌സിന് തുടക്കമായി

യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യാ സന്ദർശനത്തിന്

സംസ്ഥാനത്ത് ഇന്ന് 17518 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63, മരണം 132

മൂന്നാം തരംഗം ഗുരുതരമായേക്കില്ലെന്നു എയിംസ് ഡയറക്ടര്‍

സംസ്ഥാനത്ത് വാക്സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല, പ്രചരണം അടിസ്ഥാന രഹിതം: മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനി ബാധയെന്ന് സംശയം

ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

വൈഗ അണക്കെട്ട് നിറഞ്ഞു; തുറന്നു വിടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പു നല്‍കി അധികൃതര്‍

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു

ലീവ് ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിത കണ്ടക്ടര്‍ നിലത്തുവീണു, ഇരുവര്‍ക്കുമെതിരെ നടപടി

സഞ്ജു സാംസണ് ഇന്ന് ഏകദിന പരമ്പരയില്‍ അരങ്ങേറ്റം;സഞ്ജുവിനൊപ്പം നാല് ഇന്ത്യന്‍ താരങ്ങൾക്കും അരങ്ങേറ്റം

കുണ്ടറ പീഡനം; ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ യുവതി, ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും തയ്യാറെന്ന് എന്‍ സി പി നേതാവ്

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു: മരണം കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ

അനധികൃത സ്വത്ത് സമ്ബാദന കേസ്; നമ്ബി നാരായണനും ശശികുമാറിനുമെതിരായ തുടന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂര്‍ ഫീസ് ഈടാക്കല്‍; വിശദീകരണം തേടി ഹൈക്കോടതി

വിദ്യാര്‍ത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞു: അധ്യാപകന്‍ അറസ്റ്റില്‍

പ്രതിരോധ വകുപ്പില്‍ സമരം ചെയ്യുന്നത് തടയാനുള്ള നിയമം ലോക്‌സഭയില്‍

വൂഹാനില്‍ വീണ്ടും ഡബ്ല്യു.എച്ച്.ഒ അന്വേഷണം: ചൈന എതിര്‍ത്തു

പെഗാസസ് ചോര്‍ത്തല്‍ സിബിഐയിലും; തലപ്പത്തുനിന്ന് നീക്കിയതിന് പിന്നാലെ അലോക് വര്‍മയെയും നിരീക്ഷിച്ചെന്ന് വെളിപ്പെടുത്തല്‍

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചത് 3,570 ഇന്ത്യക്കാര്‍ - കേന്ദ്ര സര്‍ക്കാര്‍

കുണ്ടറ പീഡന ആരോപണം: ജി.പത്മാകരനെയും ജീവനക്കാരനേയും എന്‍സിപി സസ്പെന്‍ഡ് ചെയ്തു

സിപിഎം അറിയാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

താരീഖ് പര്‍ താരീഖ്'; സിനിമാ സ്റ്റൈലില്‍ കോടതിയില്‍ പ്രതിഷേധിച്ച് യുവാവ്, ജഡ്ജിയുടെ ഡയസും തകര്‍ത്തു

കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല; ടി.പി.ആറില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

കേരളം 10 ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചിട്ടില്ല'; വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

വിഷു ബംബര്‍ നറുക്കെടുത്തു; 10 കോടിയുടെ ഭാഗ്യശാലി വടകരയില്‍

ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവം: ഒ.ജി ശാലിനി റവന്യൂ മന്ത്രിയെ കണ്ടു

100 കോടിയുടെ തട്ടിപ്പ്: കരുവന്നൂര്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

View More