FILM NEWS

മാടത്തിയുടെ ട്രെയിലര്‍ എത്തി; റിലീസ് ജൂണ്‍ 24ന് നീസ്ട്രീമില്‍

Published

on
ലീന മണിമേഖല സംവിധാനം ചെയ്യുന്ന മാടത്തിയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ ലോഞ്ചുചെയ്തു. തമിഴ്, മലയാളം സിനിമ മേഖലകളിലെ നിരവധി താരങ്ങളും, അണിയറപ്രവര്‍ത്തകരും,  ശ്രീമതി കെ കെ ശൈലജ ടീച്ചറുള്‍പ്പടെ, സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ നിന്നുമുള്ള പ്രമുഖരുമാണ് ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ട്രെയിലര്‍ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

കെ കെ ശൈലജ ടീച്ചര്‍, മഞ്ജു വാര്യര്‍, ഐശ്വര്യ രാജേഷ്, അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ചേരന്‍, ആഷിഖ് അബു, പി എ രഞ്ജിത്ത്, വസന്ത ബാലന്‍, സി എസ് അമുദന്‍, റിമ കല്ലിങ്ങല്‍, നീരജ് ഗേവാന്‍, തമിഴച്ചി തങ്കപാണ്ട്യന്‍ (എംപി), എന്‍. എസ് മാധവന്‍,രോഹിണി ,എസ് ആര്‍ പ്രഭു,  ടി എം കൃഷ്ണ, ശോഭശക്തി എന്നിങ്ങനെ ഒട്ടനേകം പേര്‍ ചേര്‍ന്നാണ്  ട്രെയിലര്‍ പുറത്തിക്കിയത്.കരുവാച്ചി ഫിലിംസിന്റെ ബാനറില്‍ ലീന മണിമേഖല നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 24ന് ഒ ടി ടി പ്ലാറ്റ്‌ഫോംമായ നീസ്ട്രീം വഴി റിലീസ് ചെയ്യും.
'ഒന്നുമല്ലാത്തോര്‍ക്കു ദൈവങ്ങളില്ല. അവര്‍ തന്നെ അവരുടെ ദൈവങ്ങള്‍' എന്ന ടാഗ് ലൈനോടെ ഇറങ്ങുന്ന ഈ ചിത്രം തമിഴ്നാടിന്റെ ഒരു ഭാഗത്ത് ''അണ്‍സീയബിള്‍'' എന്ന് സമൂഹം വിലക്ക് കല്പിച്ച പുതിരെയ് വണ്ണാര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കൗമാരക്കാരിയുടെ കഥയാണ്. മാടത്തി ഒരു അണ്‍ഫെയറി ടെയിലാണ്;  തങ്ങളുടെ ജാതികൊണ്ടും, ചെയ്യുന്ന തൊഴിലു കൊണ്ടും പാര്‍ശ്വവത്കരിക്കപ്പെട്ട പുതിരെയ് വണ്ണാര്‍ സമുദായത്തിലെ ഒരു കൊച്ചു പെണ്‍കുട്ടിയെ അവരുടെ കുല ദൈവം  മാടത്തി ആയി വാഴ്ത്തുന്നു.  ലിംഗഭേദം, ജാതി, സ്വത്വം, മതവിശ്വാസം, അക്രമം എന്നിവയുടെ നേര്‍കാഴ്ച്ചയാവും ചിത്രം  ഉറപ്പു നല്‍കുന്ന ഒന്നാണ് ഇന്ന് പുറത്തിറങ്ങിയ മാടത്തിയുടെ ഉദ്വേഗജനകമായ ട്രെയിലര്‍.

പോയറ്റിക് ഫിലംസിലൂടെ പ്രശസ്തയാര്‍ജ്ജിച്ച ലീന മണിമേഖല തന്റെ സിനിമകള്‍ വഴി സാമൂഹ്യ നീതിയെ ചൂണ്ടി കാണിക്കുന്ന ഒരു ഫിലിം മേക്കര്‍ കൂടിയാണ്. ജാതി, ജന്‍ന്റര്‍, ആഗോളവത്കരണം, ആര്‍ട് തെറാപ്പി, വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നിങ്ങനെ നിരവധി സാമൂഹ്യ വിഷയങ്ങള്‍ ഉള്‍കലര്‍ന്ന നരേറ്റീവ് ഡോക്യൂമെന്ററികള്‍ ചിത്രീകരിച്ചു ദേശീയ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ നിരവധി ബഹുമതികളും, അംഗീകാരങ്ങളും ലീന എറ്റുവാങ്ങിയിട്ടുണ്ട്.

>മാടത്തി ഇതിനോടകം തന്നെ ബുസാന്‍  ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷികാഗോ; ഡി സി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, വാഷിങ്ടണ്‍ ഡി സി; മൊസൈക് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ടോറോന്റോ എന്നിങ്ങനെ ഒട്ടനേകം ദേശീയ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിച്ചു നിരൂപക ശ്രദ്ധ എറ്റുവാങ്ങിയിരുന്നു. മാടത്തിക്ക് ഫിപ്രെസ്സി ജൂറി അവാര്‍ഡ്, ഗോള്‍ഡന്‍ കൈലാഷാ ഫോര്‍ ബെസ്റ്റ് ഫിലിം, ഔറംഗാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2020ല്‍ വെച്ചു മികച്ച അഭിനേത്രി, ബെസ്റ്റ് സിനിമട്ടോഗ്രാഫി അവാര്‍ഡ്‌സും ലഭിച്ചിട്ടുണ്ട്.  ഫ്രാന്‍സില്‍ വെച്ചു നടന്ന ലെസ് റിമ്പോട് ഡു സിനിമ അവാര്‍ഡ്‌സ് ഫൈനലിസ്റ്റ് കൂടിയാരുന്നു മാടത്തി

ലീന മണിമേഖലയെ കൂടാതെ റഫീക്ക് ഇസ്മായില്‍, യുവനിക ശ്രീറാം എന്നിവരാണ് മാടത്തിയുടെ സഹ-തിരക്കഥാകൃത്തുക്കള്‍. ജെഫ് ഡോളന്‍, അഭിനന്ദന്‍ ആര്‍, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവരാണ് ഈ ഫീചര്‍ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ റേഷ്യോ ഫിലംസിന്റെ ബാനറില്‍ പീയുഷ് സിംഗ്, കൂടാതെ ജി. ഭാവന, അഭിനന്ദന്‍ രാമാനുജം എന്നിവരാണ് മാടത്തിയുടെ സഹ-നിര്‍മ്മാതാക്കള്‍. അജ്മിനാ കാസിം, പാട്രിക്ക് രാജ്, സെമ്മലര്‍ അന്നം, അരുള്‍ കുമാര്‍ എന്നിവരാണ് മാടത്തിയിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭാഷണം - റഫീക്ക് ഇസ്മായില്‍, എഡിറ്റര്‍ - തങ്കരാജ്, സൗണ്ട് ഡിസൈന്‍ - തപസ്സ് നായക്, കലാസംവിധാനം - മോഹന മഹേന്ദ്രന്‍, സംഗീതം - കാര്‍ത്തിക് രാജ, ഡിസൈന്‍സ് - പവിശങ്കര്‍ എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു. ദിവോ മ്യുസിക്കാണ് മാടത്തിയുടെ മ്യൂസിക് ലേബല്‍.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഞ്ഞ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി കരീന കപൂര്‍

സംഘട്ടനത്തിനിടെ ബാബുരാജ് എടുത്തെറിഞ്ഞു ; തമിഴ്‌നടന്‍ വിശാലിന് പരിക്ക്, രണ്ടുദിവസത്തേക്ക് വിശ്രമം

ശില്‍പാ ഷെട്ടിയുടെ സഹോദരിയെവെച്ച്‌ പടം പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നെന്ന് ഗഹനാ വസിഷ്ഠ്

'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

'നിഴലി'ലെ കൊച്ചു മിടുക്കന്‍ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേക്ക്

സുരാജിന്‍റെ 'റോയ്' റിലീസിന്

കേരളാ സാരിയില്‍ സുന്ദരിയായി എസ്തര്‍

ഒടിടി റിലീസിനൊരുങ്ങി നയന്‍താരയുടെ നെട്രികണ്‍

രാജ് കുന്ദ്രയുടെ വസതിയില്‍ റെയ്ഡ്, പിടിച്ചെടുത്തത് 70ഓളം അശ്ലീല വീഡിയോകള്‍; കുന്ദ്രയുടെ 7 കോടിയിലധികം തുകയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു!

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല; താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുന്‍ഭാര്യ

എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇന്‍സ്പിരേഷനും ഫൈറ്ററും ആയിരുന്നു

ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല...പക്ഷേ, മീനാക്ഷി ദിലീപിന്റെ കുറിപ്പ്

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സൂപ്പര്‍ താരങ്ങള്‍ ഏത് ഗണത്തില്‍ പെടുമെന്ന് ഷമ്മി തിലകന്‍

മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്‍റണിയും

ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി ശാലിനി

ആരാണീ എ.ആര്‍.റഹ്മാന്‍? ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യം; വിവാദപരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

സല്‍മാന്‍ ഖാന് ഭാര്യയും മകളുമുണ്ട്, വിദേശത്ത് ഒളിപ്പിച്ച്‌ താമസിപ്പിച്ചിരിക്കുകയാണ്

'പിടികിട്ടാപ്പുള്ളി'യുമായി ജിഷ്ണു ശ്രീകണ്ഠന്‍, സണ്ണി വെയ്ന്‍ ചിത്രം, ക്രൈം കോമഡി

ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും ഹാക്കിംഗ്

ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രിയദര്‍ശന്‍

എന്തുകൊണ്ടാണ് മക്കള്‍ സിനിമയില്‍ വരാതിരുന്നത്?; ജഗദീഷ് പറയുന്നു

ശ്രീശാന്തിന് നായികയായി സണ്ണി ലിയോണി; പട്ടാ ഒരുങ്ങുന്നു

ഓഡീഷനിടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സുമന്‍

അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല; വിജയകുമാറിനെക്കുറിച്ചു അര്‍ത്ഥന

സിനിമാ ഷൂട്ടിങ്ങിന്‌ 30 ഇന മാര്‍ഗ്ഗരേഖ

ഞങ്ങള്‍ പ്രണയത്തില്‍: ദിയ കൃഷ്ണ കുമാര്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍: ബജറ്റിന്റെ രസകരമായ വിശേഷം പങ്കു വച്ച് പൃഥ്വിരാജ്

'മാലിക്'ല്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച്‌ മകന്‍; ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവി

യൂട്യൂബില്‍ തരംഗമായി 'കാവല്‍' ട്രെയ്‍ലര്‍

രജിഷ വിജയന്‍ തെലുങ്കില്‍ രവി തേജയുടെ നായിക

View More