Image

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 21 June, 2021
പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍
ഫിലഡല്‍ഫിയ: പിയാനോ (പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച വൈകുന്നേരം 3 മുതല്‍ 7 വരെ ' പീസ് വാലി പാര്‍ക്കിലും ' ലേയ്ക് ഗലേന' തടാകത്തിലും  ക്രമീകരിക്കുന്നു.  ബക്‌സ് കൗണ്ടിയിലെ ന്യൂ ബ്രിട്ടന്‍ ടൗണ്‍ഷിപ്പിലാണ് 'പീസ് വാലി പാര്‍ക്ക്'. അമേരിക്കന്‍ സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായണ് പിയാനോ പിക്‌നിക് സംഘടിപ്പിക്കുന്നത്. ഹൈക്കിങ്ങ്, ബോട്ട് സവാരി, ഫിഷിങ്ങ്, ബൈക്കിങ്ങ്, റിക്രിയേഷണല്‍ ആക്ടിവിറ്റീസ്, ബാര്‍ബിക്യൂ, കുട്ടികള്‍ക്കുള്ള വിനോദങ്ങള്‍ എന്നിവയാണ് പരിപാടികള്‍.

 നേഴ്‌സുമാര്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാക്ഷികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് പങ്കാളിത്തം.  പേര് രജിസ്റ്റര്‍ ചെയ്യുവാന്‍: സന്തോഷ് സാമുവേല്‍ (പിയാനോ പ്രസിഡന്റ്  267 324 7764) , ബ്രിജിറ്റ് പാറപ്പുറത്ത് ( 215 494 6753), ഷേര്‍ളി സെബാസ്റ്റ്യന്‍ (215 668 5328).

പിയാനോ പിക്‌നിക് ജൂലൈ 11 ഞായറാഴ്ച്ച പീസ് വാലി പാര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക