കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഫ്രാന്‍സിസിന്റെ മകന്‍ ജോബി ഫ്രാന്‍സിസ്. സുധാകരന്‍്റെ പ്രസ്താവന വേദനിപ്പിച്ചു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും ജോബി ഫ്രാന്‍സിസ് പറഞ്ഞു.
മൈക്കുകൊണ്ട് അച്ഛന്‍ പിണറായിയെ ആക്രമിച്ചിട്ടില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. നാട്ടിലുള്ളവരോടൊക്കെ വലിയ കരുണ കാണിക്കുന്ന ആളായിരുന്നു. പില്‍ക്കാലത്തും പിണറായിയുമായി അച്ഛന് സൗഹൃദമുണ്ടായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ കൂരാച്ചുകുണ്ടില്‍ എത്തിയപ്പോള്‍ അച്ഛനെ വിളിച്ച് സംസാരിച്ചത് ഓര്‍മയിലുണ്ട്.
ഫ്രാന്‍സിസിന് പിണറായിയോട് ഉണ്ടായിരുന്നത് സൗഹൃദമെന്നും അങ്ങനെ ചെയ്യുന്ന ആളല്ല ഫ്രാന്‍സിസെന്നും ഭാര്യ മേരിക്കുട്ടി പറഞ്ഞു. ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് കെഎസ്‌യു പ്രവര്‍ത്തകനായ ഫ്രാന്‍സിസ്, കോളജ് വളപ്പില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയനെ ആക്രമിച്ചു എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.