Image

ബിഹാറില്‍ അഞ്ച് മിനിട്ടിനിടയില്‍ വീട്ടമ്മയില്‍ കുത്തിവെച്ചത് കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍

Published on 19 June, 2021
ബിഹാറില്‍ അഞ്ച് മിനിട്ടിനിടയില്‍ വീട്ടമ്മയില്‍ കുത്തിവെച്ചത് കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍
ബിഹാറില്‍: കോവിഡ് വാക്സിന്‍ സ്വീകരിക്കാനെത്തിയ സ്ത്രീയില്‍ അഞ്ച് മിനുട്ടിന്റെ ഇടവേളയില്‍ കോവിഷീല്‍ഡ്, കോവാക്സിന്റെ ഓരോ ഡോസുകള്‍ വീതം കുത്തിവെച്ചതായി റിപ്പോര്‍ട്ട്. ബിഹാറാലെ പാട്നയിലുള്ള വിദൂര ഗ്രാമത്തിലാണ് സംഭവം.

സുനില ദേവി എന്ന സ്ത്രീക്കാണ് വ്യത്യസ്ത വാക്സിനുകളുടെ ഓരോ ഡോസ് വീതം അഞ്ച് മിനുട്ടിനുള്ളില്‍ അബദ്ധത്തില്‍ കുത്തിവെച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ പതിനാറിനാണ് സംഭവം. വ്യത്യസ്ത വാക്സിനുകള്‍ ലഭിച്ച സുനിലാ ദേവിയുടെ ആരോഗ്യസ്ഥിതിയില്‍ ഇതുവരെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ പതിനാറിന് ബെല്‍ഡാരിചക്കിലുള്ള സ്കൂളില്‍ വാക്സിന്‍ സ്വീകരിക്കാനെത്തിയതായിരുന്നു സുനിലാ ദേവി. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കോവിഷീല്‍ഡ് വാക്സിന്‍ ലഭിക്കുന്ന ക്യൂവില്‍ സുനിത കാത്തു നിന്നു. വാക്സിന്‍ നല്‍കിയ ശേഷം അഞ്ച് മിനുട്ട് കാത്തിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി സുനിലാ ദേവി പറയുന്നു.

ഇതനുസരിച്ച്‌ നിരീക്ഷണ മുറിയില്‍ ഇരിക്കുകയായിരുന്ന സുനിലാ ദേവിക്ക് സമീപം മറ്റൊരു നഴ്സ് വന്ന് വീണ്ടും കുത്തിവെപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ താന്‍ ഒരു ഡോസ് സ്വീകരിച്ച്‌ ഇരിക്കുകയാണെന്ന് നഴ്സിനോട് പറഞ്ഞെങ്കിലും മറ്റൊരു ഡോസ് കൂടി സ്വീകരിക്കണമെന്ന് നഴ്സ് പറഞ്ഞതായി സുനിലാ ദേവി വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക