VARTHA

രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ കുഞ്ഞിന് 24 മണിക്കൂറും പോലീസ് കാവല്‍

Published

on

ഗാന്ധിനഗര്‍: രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് 24 മണിക്കൂറും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി .ഗുജറാത്തില്‍ രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ ആണ്‍കുഞ്ഞിനാണ് മുഴുവന്‍ സമയവും പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത് .ഈ സാഹചര്യത്തില്‍ ഗുജറാത്തില്‍ 24 മണിക്കൂറും പോലീസ് സുരക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഈ കുഞ്ഞായിരിക്കുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗാന്ധിനഗറിലെ അഡലാജിലെ ചേരിയിലാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്. ആക്രി വിറ്റ് ജീവിക്കുന്ന ഇവരുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഇതുവരെ രണ്ടു തവണയാണ് ചിലര്‍ തട്ടിക്കൊണ്ടുപോയത്. കുഞ്ഞ് ജനിച്ച്‌ രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ ആദ്യം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ജിഗ്നേഷ്, അസ്മിത ഭാരതി എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു .

തുടര്‍ന്ന് ജൂണ്‍ അഞ്ചിന് വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരുന്നു . കുട്ടികളില്ലാത്ത ദിനേശ്-സുധ ദമ്ബതിമാരാണ് ജൂണ്‍ അഞ്ചാം തീയതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ റോഡരികില്‍നിന്ന് ആക്രി ശേഖരിക്കുന്നതിനിടെ സൈക്കിളില്‍ കിടത്തിയിരുന്ന കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് തട്ടി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്‌, നാലു ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ പൊലീസിന് കണ്ടെ ത്താന്‍ കഴിഞ്ഞത് .

രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടു പോയതോടെയാണ് കുഞ്ഞിന് മുഴുവന്‍ സമയവും സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. കുഞ്ഞിനെയും മാതാപിതാക്കളെയും മുഴുവന്‍ സമയവും നിരീക്ഷിക്കാനാണ് പോലീസിന്റെ തീരുമാനം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുതിരാന്‍ തുരങ്കം എല്ലാവരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ വിജയമെന്ന് മന്ത്രി രാജന്‍

മാനസയുടെ കൊലപാതകം ഉത്തരേന്ത്യന്‍ മോഡല്‍, രാഖില്‍ താമസിച്ചിരുന്നത് ബീഹാറിലെ ഉള്‍പ്രദേശങ്ങളില്‍; കേരള പോലീസ് ബിഹാറിലേക്ക്

ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം വേണം; കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികനും സുപ്രിംകോടതിയില്‍

ഉന്നാവ് അപകടം: ബലാത്സംഗക്കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യം നല്‍കും; പള്ളികളില്‍ തീരുമാനം അറിയിച്ച്‌ പാലാ രൂപത

ശ്രുതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് തീ കൊളുത്തികൊന്നതെന്ന് പൊലീസ്

കോവിഡ് വാക്‌സിനെടുക്കുന്നവര്‍ ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന സന്ദേശം വ്യാജം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് കാക്ക അനീഷി'നെ വെട്ടിക്കൊലപ്പെടുത്തി

നാഗമാണിക്യം നല്‍കാമെന്ന് പറഞ്ഞ് 44 ലക്ഷം രൂപ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ

വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വീ​ടി​ന് മു​ന്നി​ല്‍ ടി​പ്പ​ര്‍ ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കേന്ദ്രമന്ത്രി പദം നിഷേധിച്ചതില്‍ അമര്‍ഷം; ബി.ജെ.പി നേതാവ് ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു

കേരളത്തില്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സ്വന്തം ടീമംഗത്തിനെതിരേ 'വാള്‍ ചുഴറ്റി' അമേരിക്കന്‍ ടീം; പിങ്ക് മാസ്‌ക് ധരിച്ച് പ്രതിഷേധം

10 ശതമാനത്തിലധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം വേണം- കേന്ദ്രം

ഉത്തര്‍പ്രദേശില്‍ ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; പോക്സോ കേസ് പ്രതിയെന്ന് സംശയം

ജനാഭിമുഖ വി.കുര്‍ബാന അര്‍പ്പണം: നിലവിലെ രീതി തന്നെ തുടരണമെന്ന് ഇരിങ്ങാലക്കുട വൈദിക കൂട്ടായ്മ

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

കുതിരാന്‍ തുരങ്കം തുറന്നു

ഒ​ളിമ്പി​ക്സ്: എ​ലെ​യ്ന്‍ തോം​സ​ണ്‍ വേ​ഗ​റാ​ണി

കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, മരണം 80, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31

കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കോവിഡ് രോഗസാധ്യത: മന്ത്രി

ഇറ്റലിയിലും ഡെല്‍റ്റ വകഭേദം കൂടുന്നു; ഓഗസ്റ്റ് ആറു മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി

കോവിഡ്: ഇന്ത്യക്കാര്‍ക്ക് വീണ്ടും ഖത്തര്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ഒളിംപിക്സ് ബാഡ്‌മിന്റണ്‍ സെമിയില്‍ സിന്ധുവിന് തോല്‍വി

മാനസയെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്ന്

വനിതാ ബോക്‌സിംഗ്; ഇന്ത്യയുടെ പൂജാറാണി പുറത്ത്

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി വേണം; കൊട്ടിയൂര്‍ കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

കോവിഡ് മൂന്നാം തരംഗം: അതീവ ജാഗ്രതയില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ മന്ത്രി

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ 40000രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞ 13കാരന്‍ തൂങ്ങിമരിച്ചു

View More