news-updates

എത്രനാൾ വീട്ടിലിരിക്കണം (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര

Published

on

യാത്രകൾ ഇല്ലാത്ത, നിരത്തുകളിൽ തിരക്കുകൾ ഇല്ലാത്ത, മനുഷ്യരില്ലാത്ത, ആഘോഷങ്ങൾ ഇല്ലാത്ത ഈ ലോകം വലിയൊരു മടുപ്പാണ് നമുക്ക് സമ്മാനിക്കുന്നത്. എത്രനാൾ ഇങ്ങനെ മൂടിക്കെട്ടിയിരിക്കാനാണ് മനുഷ്യൻ. ജോലിയില്ലാതെ വരുമാനമില്ലാതെ വലിയൊരു ദുരന്തത്തിലേക്കാണ് നമ്മുടെ രാജ്യവും സംസ്ഥാനവും നീങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ചരിത്രത്തിലെത്തന്നെ ഏറ്റവും ഭീതി പടർത്തിയ ഒന്നായി മാറിയിരിക്കുന്നു.

കൂട്ടിലടച്ച കിളികളെപ്പോലെ മനുഷ്യർ എത്രകാലമിങ്ങനെ കഴിയും. ചെറുകിട വ്യവസായികളും കർഷകരുമെല്ലാം വലിയ പ്രതിസന്ധികളിലാണിപ്പോൾ. ദിവസവേതനക്കാരുടെ കാര്യവും ദിനം പ്രതി ദുരിതമായിക്കോണ്ടിരിക്കുന്നു. രോഗത്തേക്കാൾ വലിയ നഷ്ട്ങ്ങളാണ് ലോക് ഡൗൺ സൃഷ്ടിക്കുന്നത്. ഏകാന്തത ബാധിച്ച പല മനുഷ്യരും മാനസികമായ സമ്മർദ്ദങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.

സാമൂഹ്യജീവിയാണ് മനുഷ്യൻ. സദാ മനുഷ്യരുമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നവർ. ആ മനുഷ്യരെയാണിവിടെ അടച്ചിട്ടിരിക്കുന്നതെന്ന് ഓർമ്മവേണം. ഓർമ്മകളിലെ നല്ല നിമിഷങ്ങളെ ഊതിയിരുക്കിയാണ് അടച്ചിട്ട കൂടുകളിൽ ഇക്കാണുന്ന മനുഷ്യരോക്കെ ജീവിക്കുന്നത്. അത്യാവശ്യങ്ങൾക്ക് വീടുവിട്ടിറങ്ങുമ്പോൾ നൂറ് പേരെ ബോധിപ്പിക്കേണ്ട.. പട്ടാളഭരണം നിലനിൽക്കുന്ന രാജ്യങ്ങളെപ്പോലെയായോ നമ്മുടെ നാടുമെന്ന് ഒരു നിമിഷം തോന്നിപ്പോയെക്കാം.

മനുഷ്യനെ എവിടെയും അധികകാലം പൂട്ടിവയ്ക്കാനാവില്ല. ഓരോ ദുരന്തവും ഒന്നിച്ചു നിന്ന് അകറ്റിയത് പോലെ ഈ ദുരന്തത്തെയും നമ്മൾ നേരിടുമെന്ന് കരുതാം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിൽ പറയുന്നത് പോലെ.

'കൂലിവേല ചെയ്ത്‌ ജീവിക്കുന്നവര്‍, ദിവസവേതനക്കാര്‍, കച്ചുവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ് '

നിലവിലെ നിയമങ്ങളിൽ ചെറിയ ഇളവുകൾ നൽകിയാലല്ലാതെ ഇനിയൊരിക്കലും മതിലുകളോട് മിണ്ടിയും പറഞ്ഞും വറുതിയിൽ മനുഷ്യനിങ്ങനെ ജീവിക്കാനാവില്ല. എല്ലാം മാറും എന്ന ഒരൊറ്റ പ്രതീക്ഷ മാത്രമാണ് ഇപ്പോഴും ബാക്കിയുള്ളത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഉന്നാവ് പെണ്‍കുട്ടിക്ക് നേരെയുണ്ടായ വധശ്രമം സെന്‍ഗാറിന് ക്ലീന്‍ചിറ്റ്

തോക്ക് ബിഹാറില്‍ നിന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി

ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ ' നായാട്ട് '

പെഗാസസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിച്ചപ്പോള്‍ പൊതു ജനത്തിന് നഷ്ടമായത് 133 കോടി

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു

സൈന്യത്തിനഭിമാനിക്കാം ; കൊന്നു തള്ളിയത് 89 ഭികരരെ

പ്രിയപ്പെട്ടവരുടെ മനസ്സ് കീഴടക്കിയ മാനസ യാത്രയാകുമ്പോള്‍....

കുതിരാന്‍ തുരങ്കം ചെറിയ സംഭവമല്ല

കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിയില്‍ കലാപം

നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തു പത്തനംതിട്ട രൂപത

അമിത്ഷായുടെ ബന്ധവെന്ന് പറഞ്ഞു ; വിമാനത്താവളത്തില്‍ നല്‍കിയത് വിഐപി ട്രീറ്റ്

ഏത് ഇറച്ചിയേക്കാളും കൂടുതല്‍ കഴിക്കേണ്ടത് ബീഫ് ; ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ളത് തിന്നാന്‍ അവകാശമുണ്ടെന്ന് ബിജെപി നേതാവ്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ഒളിംമ്പിക്‌സ് : ഷൂട്ടിംഗ് സ്വര്‍ണ്ണം ഇറാനിലെ ഭീകരവാദിക്കെന്ന് ആരോപണം

കരുവന്നൂരില്‍ നേരറിയാന്‍ സിബിഐ വേണമെന്ന് പ്രതിപക്ഷ നേതാവ്

ബവ്‌കോ പ്രതിസന്ധിയില്‍; അതിലൂടെ സര്‍ക്കാരും

ഇത്തവണ ഓണമാഘോഷിക്കാന്‍ രണ്ട് ശമ്പളമില്ല ; ബോണസും ഉറപ്പില്ല

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍

രഖിലിന്റെ ആദ്യ പ്രണയവും തകര്‍ന്നിരുന്നു

വാര്‍ത്തകള്‍ തടയാനാവില്ലെന്ന് ശില്‍പ്പ ഷെട്ടിയോട് കോടതി

നൂറുകോടി അഴിമതി നടന്ന ബാങ്കില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

സമീപത്തെ വീട്ടില്‍ താമസമാക്കി രഖില്‍ പിന്തുടര്‍ന്നത് മാനസ അറിഞ്ഞില്ല

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വെ​ടി​വെ​ച്ചു കൊ​ന്ന​ത് പി​സ്​​റ്റ​ൾ ഉപയോഗിച്ച്

പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് സാധിക്കും- മുഖ്യമന്ത്രി

വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ യുഎസ്സിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികള്‍

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

മദ്യവില്‍പ്പന ; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

View More