news-updates

മരംമുറി : ഉത്തരവില്‍ അപാകതയില്ലെന്ന് റവന്യൂ മന്ത്രി

ജോബിന്‍സ് തോമസ്

Published

on

സംസ്ഥാനത്ത് വ്യാപകമായി മരംകൊള്ളയ്ക്ക് വഴിവച്ച കഴിഞ്ഞ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച് റവന്യൂ മന്ത്രി കെ. രാജന്‍. ഉത്തരവില്‍ യാതൊരുവിധ അപാകതകളുമില്ലെന്നും മറിച്ച് ചിലര്‍ ഉത്തരവ് ദുരുപയോഗം ചെയ്തതാണ് പ്രശ്‌നമായതെന്നും മന്ത്രി പറഞ്ഞു. പൊതുആവശ്യപ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

അങ്ങനെയൊരു സാഹചര്യമുണ്ടായപ്പോഴാണ് ഉത്തരവ് പിന്‍വലിച്ചതെന്നും വിഷയത്തില്‍ റവന്യു വകുപ്പ് മാത്രമായി മുള്‍മുനയില്‍ നില്‍ക്കുന്ന സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സമഗ്രമായ പരിശോധനയാണ് നടക്കുന്നതെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വിഷയത്തില്‍ വകുപ്പുകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളും മന്ത്രി നിഷേധിച്ചു. വകുപ്പ് തിരിഞ്ഞ് യാതൊരു പോരും നടക്കുന്നില്ലെന്നും കൃത്യതയോടെയുള്ള സമീപനമാണ് എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വീണ്ടും മരം മുറിക്കാന്‍ അനുമതി നല്‍കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും കര്‍ഷകരുടേയും മേഖലയിലെ ജനങ്ങളുടേയും ആവശ്യം പരിഗണിച്ചാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചു; ട്വിറ്ററിന് നോട്ടീസ്

അയോധ്യ രാമക്ഷേത്രം 2023 ഓടെ ഭക്തര്‍ക്കായി തുറന്നുനല്‍കും

കര്‍ഷകന്‍ മുതല്‍ ഗോമാതാ നാമത്തില്‍ വരെ..; സത്യപ്രതിജ്ഞയില്‍ വ്യത്യസ്തരായി കര്‍ണാടക മന്ത്രിമാര്‍

മലയാളചലച്ചിത്രം ' ജോജി ' യുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഇന്ത്യന്‍ ഭരണഘടനയില്‍ ക്രൈസ്തവര്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്: ഷെവ. വി.സി.സെബാസ്റ്റ്യന്‍

നാദിര്‍ഷായുടെ കച്ചവട തന്ത്രം

ദില്ലിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം ; പ്രതിഷേധമിരമ്പുന്നു

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരും സുപ്രീം കോടതിയിലേയ്ക്ക്

ടോക്കിയോയില്‍ മൂന്നാം മെഡല്‍ ; മൂന്നും വനിതകള്‍

ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ടു പ്രസിഡന്റ് ബൈഡന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളെ കുരുക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ്

ഇന്ത്യ - ചൈന ചര്‍ച്ചയില്‍ സൈനീക പിന്‍മാറ്റത്തിന് ധാരണ

ഇടിച്ച വാഹനം നിര്‍ത്താതെ പോയാല്‍ കൈത്താങ്ങേകാന്‍ കേന്ദ്രം

യുഎഇ യാത്ര: ടിക്കറ്റ് നിരക്ക് പൊള്ളുന്നു

അഫ്ഗാനിസ്ഥാനില്‍ മന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ആക്രമണം

കൊങ്കുനാട് സംസ്ഥാന ആവശ്യം ഉന്നയിക്കുന്നത് ബിജെപി 'കോര്‍പ്പറേറ്റ് കമ്പനി'-കമല്‍ ഹാസന്‍

കോട്ടയത്ത് 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ചുവന്ന കാറിലെ 'അജ്ഞാതന്‍' ആര്?

3.25 കോടി തട്ടിയെന്ന കേസ്: മാണി സി കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 24 വ്യാജ സര്‍വ്വകലാശാലകളെന്ന് കേന്ദ്രം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സുപ്രീം കോടതിയില്‍ ഹര്‍ജി

ആണവക്കരാര്‍ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചൈനയ്‌ക്കൊപ്പം നിന്നെന്ന് ആരോപണം

കാക്ക അനീഷിനെ കൊന്നത് ശല്ല്യം സഹിക്കാന്‍ വയ്യാതെയെന്ന് പ്രതികള്‍

ഒടുവില്‍ താലിബാന്‍ സമ്മതിച്ചു മുഹമ്മദ് ഖാസയെ ഞങ്ങള്‍ കൊന്നതാണ്

പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജം പകര്‍ന്ന് പെഗാസസ്

പെഗാസസ് ചോര്‍ത്തിയത് വനിതാ മാധ്യമപ്രവര്‍ത്തകയുടെ സ്വകാര്യ നിമിഷങ്ങളും

ഡിസിസി പുനസംഘടന: പട്ടിക നല്‍കി ഗ്രൂപ്പുകള്‍

പുരുഷ ഹോക്കിയില്‍ ഇന്ത്യക്കിനി വെങ്കല പ്രതീക്ഷ

View More