VARTHA

പെട്രോള്‍ പമ്പില്‍ കോലം കത്തിച്ച്‌ പ്രതിഷേധം; DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച ഡിവൈഎഫ്‌ഐയുടെ സമരരീതിയെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിവൈഎഫ്‌ഐ പമ്ബിന് മുന്നില്‍ കോലം കത്തിച്ച വാര്‍ത്ത ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലെന്നും കരുതിയെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റ് സംഘടനകള്‍ക്ക് നിരന്തരം നിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റഹീം ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണമെന്ന് രാഹുല്‍ പറഞ്ഞു. എസ്‌എഫ്‌ഐ, ബാലസംഘം നിലവാരത്തിനും താഴെയാണ് ഡിവൈഎഫ്‌ഐയുടെ നിലവാരമെന്ന് രാഹുല്‍ പരിഹസിച്ചു. പമ്ബില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലെന്നും അത് വലിയ അപകടമാണെന്ന് പ്രവര്‍ത്തകരെ പറഞ്ഞ് മനസിലാക്കണമെന്ന് റഹീമിനോട് രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട റഹീം,

ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്‌ക്കെതിരെ പമ്ബിന് മുന്നില്‍ DYFI കോലം കത്തിച്ച്‌ സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്റ്റോറികള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എന്റെ ഭാവനകള്‍ക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാര്‍ത്തകള്‍ വന്നപ്പോഴാണ്. അത് നിങ്ങള്‍ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.

മറ്റ് സംഘടനകള്‍ക്ക് നിരന്തരം 'നിലവാര ' സര്‍ട്ടിഫിക്കറ്റ് നല്കുന്ന താങ്കള്‍ DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.

പമ്ബില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടില്‍ അഗ്‌നി ദുരന്തമുണ്ടാകുവാന്‍ അത് മതി.

പിന്നെ ഇന്ധന വിലയ്‌ക്കെതിരെ സമരം ചെയ്യുമ്ബോള്‍, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റര്‍ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാല്‍ പോലും 72 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങള്‍ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരായ സമരത്തില്‍ പങ്കാളിയാവുക.അല്ലാതെ പമ്ബ് കൊളുത്തികള്‍ ആകരുത് DYFl

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുതിരാന്‍ തുരങ്കം എല്ലാവരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ വിജയമെന്ന് മന്ത്രി രാജന്‍

മാനസയുടെ കൊലപാതകം ഉത്തരേന്ത്യന്‍ മോഡല്‍, രാഖില്‍ താമസിച്ചിരുന്നത് ബീഹാറിലെ ഉള്‍പ്രദേശങ്ങളില്‍; കേരള പോലീസ് ബിഹാറിലേക്ക്

ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം വേണം; കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികനും സുപ്രിംകോടതിയില്‍

ഉന്നാവ് അപകടം: ബലാത്സംഗക്കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യം നല്‍കും; പള്ളികളില്‍ തീരുമാനം അറിയിച്ച്‌ പാലാ രൂപത

ശ്രുതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് തീ കൊളുത്തികൊന്നതെന്ന് പൊലീസ്

കോവിഡ് വാക്‌സിനെടുക്കുന്നവര്‍ ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന സന്ദേശം വ്യാജം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് കാക്ക അനീഷി'നെ വെട്ടിക്കൊലപ്പെടുത്തി

നാഗമാണിക്യം നല്‍കാമെന്ന് പറഞ്ഞ് 44 ലക്ഷം രൂപ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ

വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വീ​ടി​ന് മു​ന്നി​ല്‍ ടി​പ്പ​ര്‍ ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കേന്ദ്രമന്ത്രി പദം നിഷേധിച്ചതില്‍ അമര്‍ഷം; ബി.ജെ.പി നേതാവ് ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു

കേരളത്തില്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സ്വന്തം ടീമംഗത്തിനെതിരേ 'വാള്‍ ചുഴറ്റി' അമേരിക്കന്‍ ടീം; പിങ്ക് മാസ്‌ക് ധരിച്ച് പ്രതിഷേധം

10 ശതമാനത്തിലധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം വേണം- കേന്ദ്രം

ഉത്തര്‍പ്രദേശില്‍ ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; പോക്സോ കേസ് പ്രതിയെന്ന് സംശയം

ജനാഭിമുഖ വി.കുര്‍ബാന അര്‍പ്പണം: നിലവിലെ രീതി തന്നെ തുടരണമെന്ന് ഇരിങ്ങാലക്കുട വൈദിക കൂട്ടായ്മ

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

കുതിരാന്‍ തുരങ്കം തുറന്നു

ഒ​ളിമ്പി​ക്സ്: എ​ലെ​യ്ന്‍ തോം​സ​ണ്‍ വേ​ഗ​റാ​ണി

കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, മരണം 80, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31

കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കോവിഡ് രോഗസാധ്യത: മന്ത്രി

ഇറ്റലിയിലും ഡെല്‍റ്റ വകഭേദം കൂടുന്നു; ഓഗസ്റ്റ് ആറു മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി

കോവിഡ്: ഇന്ത്യക്കാര്‍ക്ക് വീണ്ടും ഖത്തര്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ഒളിംപിക്സ് ബാഡ്‌മിന്റണ്‍ സെമിയില്‍ സിന്ധുവിന് തോല്‍വി

മാനസയെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്ന്

വനിതാ ബോക്‌സിംഗ്; ഇന്ത്യയുടെ പൂജാറാണി പുറത്ത്

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി വേണം; കൊട്ടിയൂര്‍ കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

കോവിഡ് മൂന്നാം തരംഗം: അതീവ ജാഗ്രതയില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ മന്ത്രി

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ 40000രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞ 13കാരന്‍ തൂങ്ങിമരിച്ചു

View More