Image

കോവിഡ് പ്രതിരോധത്തിലൂന്നിയ ബജറ്റിന്റെ പൂര്‍ണ്ണ രൂപം

ജോബിന്‍സ് തോമസ് Published on 04 June, 2021
കോവിഡ് പ്രതിരോധത്തിലൂന്നിയ ബജറ്റിന്റെ പൂര്‍ണ്ണ രൂപം
നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കോവിഡ് പ്രതിരോധത്തിനും ആരോഗ്യ മേഖലയ്ക്കും ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. രണ്ടാം കോവിഡ് പാക്കേജായി 20,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളിലും പത്ത് ബെഡ്ഡുകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും എന്നതാണ് ശ്രദ്ധേയമായ പ്രഖ്യാപനം. ഒരു കേന്ദ്രത്തിന് മൂന്നു കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 636.50 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. 

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചിട്ടുണ്ട്. പീടി
യാട്രിക് ഐസിയു കിടക്കകള്‍ വര്‍ദ്ധിപ്പിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ട്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പലിശ നിരക്കില്‍ ആയിരം കോടി വായ്പ നല്‍കും. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള 100 പേര്‍ക്ക് 10 ലക്ഷം രൂപ സംരഭക സഹായം നല്‍കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. തൊഴിലുറപ്പ് പദ്ധതി വഴി 12 കോടി തെഴില്‍ ദിനങ്ങള്‍ ഉറപ്പ് നല്‍കും. കുടുംബശ്രീകള്‍ക്ക് കേരളബാങ്ക് നല്‍കുന്ന വായ്പയ്ക്ക് രണ്ട് മുതല്‍ മൂന്നു ശതമാനം വരെ സബ്‌സിഡി നല്‍കും.

പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ പറഞ്ഞിട്ടില്ല. ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക