fomaa

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

സലിം അയിഷ (പി.ആര്‍.ഓ.ഫോമ)

Published

on

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് പ്രതിസന്ധിയിലായ കേരളത്തിലെ സഹോദരങ്ങളെ സഹായിക്കുന്നതിന്, ഫോമയുടെ നേതൃത്വത്തില്‍ ആരംഭിച്ച "ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ" എന്ന പദ്ധതിയുടെ ഭാഗമായി ഫോമയും, അംഗസംഘടനകളും, കൈകോര്‍ത്ത് നല്‍കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളെ കുറിച്ചും, അതിന്റെ വിതരണത്തെ സംബന്ധിച്ചും കേരള സര്‍ക്കാരിന്റെ പ്രതിനിധികളായ നോര്‍ക്ക റൂട്‌സിന്റെ  വൈസ് ചെയര്‍മാന്‍ ശ്രീ വരദരാജന്‍, കേരളം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് .ആര്‍ ദിലീപ് കുമാര്‍, എന്നിവരുമായി നടത്തിയ  മുഖാമുഖം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും ചര്‍ച്ച ചെയ്ത വിഷയത്തിന്റെ ഗൗരവം കൊണ്ടും ഗംഭീരമായി.

ഫോമയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനകാലയളവില്‍ ഫോമാ ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ജന സേവന പദ്ധതികളെ കുറിച്ച് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് വിശദീകരിച്ചു. ഫോമാ ഭാവന നിര്‍മ്മാണ പദ്ധതിയിലൂടെയും, ഫോമാ ഹെല്പിങ് ഹാന്‍ഡ് വഴിയും, മറ്റു സേവന പദ്ധതികളിലൂടെയും കേരളത്തെ ഫോമാ കൂടെ ചേര്‍ത്ത് നിര്‍ത്തുവാന്‍ എന്നും മുന്‍പന്തിയിലുണ്ട്. ഫോമാ ചെയ്യുന്ന സേവനങ്ങളുടെ തുടര്‍ച്ചയാണ് കോവിഡ് സഹായ പദ്ധതി. അതിന്റെ ആദ്യ ഘട്ടമായി വെന്റിലേറ്ററുകള്‍ അയക്കുകയാണ്. കേരളത്തിലേക്ക് ഫോമാ അയക്കുന്ന വെന്റിലേറ്ററുകള്‍ കേരളത്തിലെ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതും, സര്‍ക്കാര്‍ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ളതുമാണ്. ഇന്ത്യന്‍ വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുന്ന വെന്റിലേറ്ററുകളും, ഏറ്റവും മുന്തിയ ഗുണ നിലവാരമുള്ള  ആയിരം പാള്‍സി ഓക്‌സിമീറ്ററുകളും ആണ് ആദ്യ ഗഡുവായി നല്‍കുന്നത്. കൂടാതെ  50 കോണ്‍സണ്‍ട്രേറ്ററുകളും , ഈ വാരത്തില്‍ തന്നെ കേരളത്തില്‍ എത്തും.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് .ആര്‍. ദിലീപ് കുമാര്‍ ഫോമ  ചെയ്തുവരുന്ന സേവനങ്ങളെ പ്രശംസിച്ചു. ഫോമാ നല്‍കുന്ന എല്ലാ ഉപകരണങ്ങളും, യഥാവിധി അര്‍ഹിക്കുന്നവര്‍ക്ക് കൃത്യമായി എത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഫോമാ നല്കാന്‍ പോകുന്ന ബ്‌ളാക് ഫംഗസിനെ  നേരിടാനുള്ള ജീവന്‍ രക്ഷാ മരുന്നുകളും, മുന്‍ഗണന പ്രകാരം ക്ര്യത്യമായി എത്തിക്കാന്‍  കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ പ്രതിജ്ഞാ ബദ്ധമായിരിക്കും. കേരളത്തിന് ഇപ്പോള്‍ ആവസ്യമായിട്ടുള്ള ജീവന്‍ രക്ഷാ മരുന്നുകളും മറ്റ് ഉപകരണങ്ങളും എന്തൊക്കെയാണെന്നും ഫോമയ്ക്ക്  സംഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍  വളരെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോമയോടും, അംഗംസഘടനകളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ ഏറ്റവും രൂക്ഷമായ രോഗവ്യാപന ഘട്ടത്തില്‍ ഫോമയും അംഗസംഘടനകളും ചെയ്യുന്ന സേവനങ്ങളെ  നോര്‍ക്ക റൂട്‌സിന്റെ  വൈസ് ചെയര്‍മാന്‍ ശ്രീ വരദരാജന്‍  പ്രശംസിച്ചു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്രയും വേഗം എത്തിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം  യോഗത്തില്‍ വിശദീകരിച്ചു.ഫോമയ്ക്ക് ദീര്‍കാലമായി നോര്‍ക്കയുമായുള്ള ബന്ധം തുടര്‍ന്ന് കൊണ്ടുപോകാനും, കേരളത്തില്‍ ഫോമാ എത്തിക്കുന്ന സഹായങ്ങളില്‍ കൂടെ നില്‍ക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും നോര്‍ക്ക റൂട്‌സ് എപ്പോഴും സന്നദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അംഗസംഘടന ഭാരവാഹികളും  മറ്റും ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും, ശ്രീ വരദരാജനും ഡോക്ടര്‍ ദിലീപ് കുമാറും, മറുപടി നല്‍കി.

ഫോമയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനകാലയളവില്‍ ഫോമാ ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ജന സേവന പദ്ധതികളെ കുറിച്ച് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് വിശദീകരിച്ചു. ഫോമാ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ യോഗനടപടികള്‍ ഏകോപിപ്പിച്ചു. ഫോമാ ട്രഷറര്‍ ശ്രീ തോമസ് ടി.ഉമ്മന്‍ നന്ദി രേഖപ്പെടുത്തി. യോഗത്തില്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, വൈസ് പ്രസിഡന്റ്, പ്രദീപ് നായര്‍, ജോയിന്റ് ട്രഷറര്‍, ബിജു തോണിക്കടവില്‍ എന്നിവരും,അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍ സ്. വര്‍ഗ്ഗീസ്, കംപ്ലയന്‍സ് കമ്മറ്റി ചെയര്‍മാന്‍ രാജു വറുഗീസ് ,

ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍  മാത്യു ചെരുവില്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ ഫോമാഅംഗസംഘടനകളെ പ്രതിനിധീകരിച്ചു ഭാരവാഹികള്‍, ദേശീയ കമ്മറ്റി അംഗങ്ങള്‍, എന്നവരും പങ്കെടുത്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

View More