Image

കേഡര്‍ പാര്‍ട്ടിയാകാന്‍ കേരളാ കോണ്‍ഗ്ര്‌സ് (എം) ഒരുങ്ങുന്നു

ജോബിന്‍സ് തോമസ് Published on 30 May, 2021
കേഡര്‍ പാര്‍ട്ടിയാകാന്‍ കേരളാ കോണ്‍ഗ്ര്‌സ് (എം) ഒരുങ്ങുന്നു
യുഡിഎഫ് വിട്ട് ഇടതിലേയ്‌ക്കെത്തിയതോടെ കോരളാ കോണ്‍ഗ്രസ് ഇതിനകം തന്നെ അറിയാതെ ചില മാറ്റങ്ങളിലേയ്ക്ക് എത്തിയിട്ടുണ്ട്. പരസ്യമായി അഭിപ്രായം പറയുന്ന കാര്യത്തിലാണ് പ്രധാനം. യുഡിഎഫിലായിരുന്നപ്പോള്‍ മുന്നണിയിലെ കാര്യങ്ങളില്‍ താഴേത്തട്ടിലുള്ള നേതാക്കള്‍ വരെ അഭിപ്രായം പറയുകയും വിമര്‍ശനങ്ങളുന്നയിക്കുയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജോസ് കെ മാണി പോലും അങ്ങനെ അഭിപ്രായം പറയാറില്ല. എല്ലാം മുന്നണി വേദികളില്‍ മാത്രം. 

വീതം വയ്പ്പില്‍ കിട്ടുന്നതിലെ അതൃപ്തി പണ്ട് കടുത്ത രോഷപ്രകടനമായി പുറത്തു വന്നിരുന്നെങ്കില്‍ ഇപ്പോള്‍ അത് അവര്‍ പോലുമറിയാതെ സംതൃപ്തിയായി മാറുകായാണ്. സൈബര്‍ പോരാളികള്‍ പോലും മുന്നണി നേതൃത്വത്തെ എതിര്‍ത്ത ഒരക്ഷരം മിണ്ടില്ല. 

ഇങ്ങനെ അച്ചടക്കമൊക്കെ പഠിച്ച് വരുമ്പോഴാണ് എന്നാല്‍ സിപിഎം മാതൃകയില്‍ പാര്‍ട്ടിയെത്തന്നെ കേഡര്‍ പാര്‍ട്ടിയാക്കാം എന്ന് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. സജീവ അംഗത്വവും സാധാരണ അംഗത്വവും ഏര്‍പ്പടുത്താനാണ് ആദ്യ ആലോചന. 

ലെവി സമ്പ്രദായം കൊണ്ടുവരാനും അലോചനയുണ്ട്. പാര്‍ട്ടി എന്ന രീതിയിലുള്ള കെട്ടുറപ്പിനും അംഗങ്ങള്‍ക്ക് ഉത്തരവാദിത്വം കൂടുന്നതിനും ലെവി അനിവാര്യമാണെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ഭരണപരമായ ഏത് ചുമതലകള്‍ വഹിക്കുന്നവരും തങ്ങളുടെ സ്ഥാനത്തിനനുസരിച്ചുള്ള ലെവി പാര്‍ട്ടിയിലേയ്ക്ക് അടയ്ക്കണം. മന്ത്രി മുതല്‍ സഹകരണ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വരെയുള്ളവരും പാര്‍ട്ടിയില്‍ വിവിധ പദവികള്‍ വഹിക്കുന്നവരും ലെവിയടയ്ക്കണം. 

ഇതു സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കും. പാര്‍ട്ടി ഭരണഘടനയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. എന്തായാലും ഇടതുപക്ഷത്തെത്തിയതോടെ കാര്യമായ  മാറ്റങ്ങള്‍ തന്നെയാണ് കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക