Image

ബംഗളുരു പീഡനം; പുറത്തു വരുന്നത് മനുഷ്യക്കടത്തിന്റേയും ക്രൂരപീഡനത്തിന്റേയും കഥകള്‍

ജോബിന്‍സ് തോമസ് Published on 30 May, 2021
ബംഗളുരു പീഡനം; പുറത്തു വരുന്നത് മനുഷ്യക്കടത്തിന്റേയും ക്രൂരപീഡനത്തിന്റേയും കഥകള്‍
ബംഗ്ലാദേശി യുവതിയെ ബംഗളുരുവില്‍ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം ആറുപേരെ ബംഗളുരു പോലീസ് അറസ്റ്റ് ചെയ്്തിരുന്നു. ഇപ്പോള്‍ ക്രൂരപീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തുകയും ചെയ്തു. യുവതിയെ കണ്ടെത്തിയതോടെ മനുഷ്യത്വം മരവിക്കുന്ന പീഡന കഥകളാണ് പുറത്ത് വരുന്നത്. 

ഒരാഴ്ച മുമ്പായിരുന്നു പീഢനം നടന്നത്. പ്രതികളിലൊരാള്‍ തന്നെ ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ പുറത്തായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതും കേസായതും. രണ്ട് യുവതികള്‍ ഉള്‍പ്പെടെ ആറ് ബംഗ്ലാദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

രക്ഷപെടാന്‍ ശ്രമിച്ച രണ്ടുപേരെ മുട്ടിനു താഴെ വെടിവച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. മനുഷ്യക്കടത്തിലൂടെയായിരുന്നു യുവതിയെ ബംഗളുരുവില്‍ എത്തിച്ചത്. ഈ സംഘത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപെട്ട് കേരളത്തിലെത്തിയ പെണ്‍കുട്ടിയെ തിരിച്ച് ബംഗളുരുവില്‍ എ്ത്തിച്ച ശേഷമാണ് ക്രൂര പീഢനം നടത്തിയത്. 

പ്രതികള്‍  അതിക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയശേഷം 22 കാരിയായ യുവതിയെ ലൈഗീക പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ കുപ്പികയറ്റി വരെ പീഡനം നടത്തി. ഈ ക്രൂരകൃത്യംവരെ പ്രതികള്‍ വീഡിയോയില്‍ ചിത്രീകരിച്ചു.

അറസ്റ്റിലായ യുവതികളിലൊരാള്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ്. സാമ്പത്തീക പ്രശ്‌നങ്ങള്‍ സംബന്ധിച്ച തര്‍ക്കാണ് ക്രൂരമായി പീഡനത്തിന് കാരണമായത്. തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചപ്പോഴാണ് പ്രതികളില്‍ രണ്ടു പേര്‍ രക്ഷപെടാന്‍ ശ്രമിക്കുകയും പോലീസിന് വെടിവയ്‌ക്കേണ്ടി വരികയും ചെയ്തത്. 

യുവതിയെ മനുഷ്യക്കതട്ടിലൂടെയാണ് ഇന്ത്യയിലെത്തിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഈ വഴിയിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നും മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേയ്ക്ക് പെണ്‍കുട്ടികളെയടക്കം കടത്തുന്ന ലോബികള്‍ക്കു നേരെയും അന്വേഷണം നീണ്ടേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക