Image

മദ്യത്തിന് സുരക്ഷയൊരുക്കണം മോഷ്ടിക്കപ്പെടാന്‍ സാധ്യത

ജോബിന്‍സ് തോമസ് Published on 27 May, 2021
മദ്യത്തിന് സുരക്ഷയൊരുക്കണം മോഷ്ടിക്കപ്പെടാന്‍ സാധ്യത
കേരളത്തില്‍ ഇപ്പോള്‍ ബാറുകളും സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളും അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് തന്നെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്ല പണിയുണ്ട്.  മദ്യപാനികള്‍ സ്വന്തമായി ഉത്പാദിപ്പിച്ച് കുടിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം കണ്ടാല്‍ നടപടിയെടുക്കണം. 

എന്നാല്‍ ഇന്ന് മറ്റൊരു നിര്‍ദ്ദേശം കൂടി എക്‌സൈസ് വകുപ്പ് സംസ്ഥാന സര്‍ക്കാരിന് മുമ്പില്‍ വച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാത്തതിനാല്‍ മദ്യം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണുകള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കണമെന്നാണ് നിര്‍ദ്ദേശം. ഇല്ലാത്ത പക്ഷം മദ്യം മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗോഡൗണുകളും മദ്യവില്‍പ്പനശാലകളും മറ്റും പ്രവര്‍ത്തിക്കുന്നത് പഴയ കെട്ടിടങ്ങളിലാണ്. ഇതില്‍ കൂടുതലും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതുമാണ്. പഴയ കെട്ടിടങ്ങളായതിനാല്‍ മോഷ്ടാക്കള്‍ക്ക് എളുപ്പം കാര്യം നടക്കും അതിനാല്‍ തന്നെ സുരക്ഷ നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരും ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്. 23 ഗോഡൗണുകളുടെ കാര്യമാണ് പ്രത്യേകം എടുത്തു പറയുന്നത്. 

ബവ്‌റിജസ് കോര്‍പ്പറേഷന്റെ ഗോഡൗണുുകളില്‍ നിന്നും മദ്യം കാണാതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനാല്‍ ഗോഡൗണുകല്‍ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു സ്വാധീനങ്ങള്‍ മാറ്റി നിര്‍ത്തി സുരക്ഷയ്ക്കു തന്നെ മുഖ്യപ്രാധാന്യം നല്‍കണമെന്നാണ് എക്‌സൈസിന്റെ നിര്‍ദ്ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക