Image

രാജന്‍ പി ദേവിന്റെ ഓര്‍മ്മകള്‍ക്ക് പോലും അപമാനമായി മകന്‍

Published on 26 May, 2021
രാജന്‍ പി ദേവിന്റെ ഓര്‍മ്മകള്‍ക്ക് പോലും അപമാനമായി മകന്‍
എന്നും കേരളത്തിലെ കലാസ്‌നേഹികള്‍ സ്‌നേഹബഹുമാനങ്ങളോടെ കണ്ടിട്ടുള്ളതും ഇന്നും മലയാളിയുടെ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് രാജന്‍ പി ദേവ്. എന്നാല്‍ ഇന്ന് സ്വന്തം മകന്റെ പണക്കൊതിയും കാട്ടാളത്വവും ആ മഹാ നടന്റെ ഓര്‍മ്മകള്‍ക്കുമേല്‍ പോലും അപമാനത്തിന്റെ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയെ തുടര്‍ന്നാണ് രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ പേര് ചര്‍ച്ചയാകുന്നത്. ആത്മഹത്യയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെയും ഇയാളുടെ അമ്മയുടേയും സ്ത്രീധന പീഢനം സഹിക്കവയ്യാതെയാണ് പ്രിയങ്കആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. 

അന്വേഷണത്തിനൊടുവില്‍ അറസ്റ്റും നടന്നു. ഇപ്പോള്‍ ഉണ്ണി രാജന്‍ പി ദേവ് കു്റ്റസമ്മതം നടത്തിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചശേഷം പണത്തിനു വേണ്ടി ക്രൂരമായി പീഡിപ്പിച്ചു സ്വന്തം ഭാര്യയെ മരണത്തിലേയ്ക്ക് തള്ളിവിട്ട ഇയാള്‍ സ്വന്തം അച്ഛന്റെ പേരിനുകൂടിയാണ് കളങ്കം ചാര്‍ത്തിയിരിക്കുന്നത്. 

മാധ്യമങ്ങള്‍ എല്ലാ വാര്‍ത്തകളിലും രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി എന്നാണ് എഴുതുന്നതും പറയുന്നതും. അതില്‍ തെറ്റുപറയാന്‍ പറ്റില്ല. അച്ഛന്‍ സ്വന്തം കഴിവ് കൊണ്ട് പ്രശസ്തനായെങ്കില്‍ മകന്‍ നേടിയത് കുപ്രസിദ്ധിയാണ്. പ്രിയങ്ക എന്ന 
25 കാരി ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു എന്നു പ്രിയങ്കയുടെ വീട്ടുകാര്‍ പറയുന്നു. 

പ്രിയങ്കയുടെ ശരീരത്തിലുണ്ടായിരുന്ന ഉണങ്ങാത്ത മുറവുകള്‍ തന്നെ ഇവയ്ക്ക് തെളിവുകളാണ്. ഒരു രാത്രിമുഴുവന്‍ വീട്ടില്‍ കയറ്റാതെ ഈ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മുറ്റത്ത് നിര്‍ത്തിയ കഥയും പുറത്ത് വരുന്നുണ്ട്. സ്ത്രീധനം ചോദിക്കാന്‍ പോലും പാടില്ലാത്ത ഈ കാലഘട്ടത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചവര്‍ മാപ്പര്‍ഹിക്കുന്നില്ല.അതിനുമപ്പുറം സ്വന്തം പിതാവിന്റെ പേരിനുപോലും കളങ്കമായി മാറിയിരിക്കുകയാണ് ഈ മകന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക