Image

‘വിശ്വാസ വത്സരം’ ദൈവത്തെ കണ്ടെത്താന്‍

Published on 22 June, 2012
‘വിശ്വാസ വത്സരം’ ദൈവത്തെ കണ്ടെത്താന്‍
റോം: തേടുന്നവര്‍ക്ക് ദൈവത്തെ കണ്ടെത്തുവാനുള്ള വഴി, ‘വിശ്വാസ വത്സരം’ തെളിക്കുമെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റെയ്നോ ഫിസിക്കേല്ലാ പ്രസ്താവിച്ചു. വിശ്വാസ വത്സരത്തിന്‍റെ പ്രവര്‍ത്തന പദ്ധതികള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ജൂണ്‍ 21-ാം തിയതി രാവിലെ വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇപ്രകാരം പ്രസ്താവിച്ചത്.

മനുഷ്യനെ തന്നിലേയ്ക്കുതന്നെ ഒതുക്കിക്കളഞ്ഞ ആനുകാലിക പ്രതിസന്ധകളുടെ പ്രത്യാഘാതമാണ് ഇന്നത്തെ വിശ്വാസ പ്രതിസന്ധിയെന്നും, എല്ലാ മേഖലകളിലും ആധുനിക മനുഷ്യന്‍ അന്വേഷിക്കുന്ന വ്യക്തി സ്വാതന്ത്ര്യം ഈ ഭൂമിയില്‍ ‘ദൈവം ഇല്ലാത്തതുപോലെ’ ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ചൂണ്ടിക്കാട്ടി. സഭയുടെ പ്രായോഗിക തീരുമാനങ്ങളില്‍ സജീവമായി പങ്കുചേര്‍ന്നുകൊണ്ട്, വിശ്വസ പാതയിലേയ്ക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ, ക്രൈസ്തവ മക്കള്‍ ഉത്തരവാദിത്വത്തോടെ സഹായിക്കുകയും അവരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യണമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ തന്‍റെ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക