Image

സംസ്ഥാന മുന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഇ.കെ. മാജി കോവിഡ് ബാധിച്ച് മരിച്ചു

Published on 18 May, 2021
സംസ്ഥാന മുന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഇ.കെ. മാജി കോവിഡ് ബാധിച്ച് മരിച്ചു


ന്യൂഡല്‍ഹി: കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഇ.കെ.മാജി കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. 1989 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഇ.കെ.മാജി. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, 
തിരുവനന്തപുരം ജില്ലാ കളക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ഒഡീഷ സ്വദേശിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക