Image

യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ല- എം എം ഹസ്സന്‍

Published on 18 May, 2021
യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ല- എം എം ഹസ്സന്‍
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും യുഡിഎഫ്.

യുഡിഎഫ് നേതാക്കളാരും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചു. മന്ത്രിമാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല, മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയില്‍ കാണുമെന്നാണ് ഹസ്സന്‍്റെ പ്രതികരണം.

സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച്‌ നടത്താനാണ് എല്‍ഡിഎഫ് തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണും കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്ബോള്‍, ഇതൊന്നും ബാധകമല്ലാത്ത മട്ടില്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കം ഉയ‍ര്‍ന്നിരുന്നു. 500 പേര്‍ അധികമല്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തന്നെ തള്ളിക്കളഞ്ഞതും വിമര്‍ശനത്തിനിടയാക്കി.
Join WhatsApp News
പോ മോ ദി 2021-05-18 11:11:51
പോ മോ ദി = പോ മോനെ .... നാരദന്‍
കീറാമുട്ടി നേതാക്കൾ 2021-05-18 11:16:15
അനുയായികളേക്കാൾ കൂടുതൽ ഉണങ്ങിയ കീറാമുട്ടി മരത്തടി നേതാക്കൾ ഉള്ളപ്പോൾ സ്വന്തം മാളത്തിൽ ഒളിച്ചിരുന്ന് ഓലിയൻ കൂവുന്നത് തന്നെയാണ് നല്ലതു. naradhn
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക