ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ഈശോ' യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഈശോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്ററര്‍ പുറത്തു വിട്ടത്. മഴ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു വാഹനത്തിന്റെ ഗ്ളാസ് താഴ്ത്തുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈശോ എന്ന ടൈറ്റിലിന്റെ താഴെ ബൈബിളില്‍ നിന്നല്ല എന്നു ടാഗ് ലൈന്‍ കൊടുത്തിട്ടുണ്ട്.
ജാഫര്‍ ഇടുക്കി, നമുത പ്രമോദ് എന്നിവരാണ് മററു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.
സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ് രാജ്, സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷാ സംഗീതം നല്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് നന്ദു പൊതുവാള്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്ക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ് പി.വി ശങ്കര്‍, മേക്കപ്പ് പി.വി ശങ്കര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്ററില്‍സ് സിനറ്റ് സേവ്യര്‍, ആക്ഷന്‍ ജോളി ബാസ്റ്റിന്, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സെലസ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടേഴ്സ് വിജീഷ് പിള്ള ആന്‍ഡ് കോട്ടയം നസീര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, ഡിസൈന്‍ 10-പോയിന്റ്സ്, വാര്‍ത്താ പ്രചരണം-എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, ശിവപ്രസാദ്.