-->

VARTHA

കോവിഡ് ബാധിച്ച നവജാത ശിശു രോഗമുക്തയായി; വെന്റിലേറ്ററില്‍ കഴിഞ്ഞത് 10 ദിവസം

Published

onഭുവനേശ്വര്‍: ജനിച്ച ആഴ്ചകള്‍ക്കുള്ളില്‍ കോവിഡിന്റെ പിടിയിലായ നവജാത ശിശു രോഗമുക്തയായി. ഒഡീഷയിലെ ഭുവനേശ്വര്‍ ജഗനാഥ് ആശുപത്രിയിലാണ് സംഭവം. മൂന്നാഴ്ചയോളം രോഗത്തിന്റെ പിടിയിയിരുന്ന ഒരു മാസം പ്രായമുള്ള ഗുഡിയ വെന്റിലേറ്ററിന്റെ സഹായത്തോടെ 10 ദിവസത്തോളം ജീവന്മരണ  പോരാട്ടവും നടത്തിയിരുന്നു.

രാജ്യത്ത് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗുഡിയ. പരിപൂര്‍ണ്ണമായും രോഗമുക്തി നേടിയെന്ന് ആശുപത്രിയിലെ നാനോറ്റോളജിസ്റ്റ് ഡോ.അര്‍ജിത് മൊഹപത്ര പറഞ്ഞു. ബുധനാഴ്ചയാണ് ഗുഡിയ ആശുപത്രി വിട്ടത്. 

കടുത്ത പനിയും പാല് കുടിക്കാനുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും ചുഴലിയും ആശുപത്രിയില്‍ എത്തുമ്പോള്‍ ഗുഡിയയെ അലട്ടിയിരുന്നു. പല ചികിത്സകളും നടത്തി നോക്കി. ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വന്നതോടെ ഗുഡിയയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
ഗുഡിയയ്ക്ക് റെംഡെസീവിറും മറ്റ് ആന്റി ബയോട്ടിക് മരുന്നുകളും നല്‍കി. നവജാതരില്‍ റെംഡെസീവിര്‍ എങ്ങനെ ഫലപ്രദമാകുമെന്ന ഒരു പരീക്ഷണവും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയതോടെ ഗുഡിയയ്ക്ക് വേണ്ടി ആ പരീക്ഷണത്തിനും ഡോക്ടര്‍ തയ്യാറായി. കാരണം ഇത് ഗുഡിയയുടെ ജീവനും മരണത്തിനുമിടയിലുള്ള വിഷയമായിരുന്നു.-ഡോക്ടര്‍ പറയുന്നു. 

ഛത്തീസ്ഗഢിലെ റായ്പൂരിലാണ് ഗുഡിയയുടെ ജനനം. പ്രീതി അഗര്‍വാളും അങ്കിത് അഗര്‍വാളുമാണ് ഗുഡിയയുടെ മാതാപിതാക്കള്‍. ഗുജിയയുമായി വീട്ടിലെത്തിയ ശേഷമാണ് അവള്‍ക്ക് പനിയും മറ്റ് അസ്വസ്ഥതകളും കണ്ടെത്തിയത്. കുടുംബത്തില്‍ പലര്‍ക്കും പനിയും കോവിഡിന്റെ മറ്റ് ലക്ഷണങ്ങളുമുണ്ടെന്ന് അങ്കിത് അഗര്‍വാള്‍  മനസ്സിലാക്കി. അവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ എല്ലാവരും പോസിറ്റിവ്. വൈകാതെ ഗുഡിയയ്ക്ക് ശ്വാസതടസ്സവുമുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെ കുട്ടിയുമായി സമീപത്തുള്ള ഒരു ശിശുരോഗ വിദഗ്ധനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തൈക്കാട് ശിശുക്ഷേമസമിതിയിലെ ഇരുപതിലധികം കുട്ടികള്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു

മാര്‍ട്ടിന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത് മറ്റൊരു യുവതിയുടെ ഫ്ലാറ്റില്‍; എതിര്‍ത്തപ്പോള്‍ യുവതിയെ അടിച്ചിറക്കി

ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: കോണ്‍ഗ്രസ് എംപിമാര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

ആഇശ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം‍ ചരിത്രത്തിലാദ്യമായി 60000 കോടി ഡോളറിന് മുകളില്‍

യുവതിയെ പത്ത് വര്‍ഷം പൂട്ടിയിട്ട സംഭവം: യുവജന കമ്മിഷന്‍ പൊലിസിനോട് റിപ്പോര്‍ട്ട് തേടി

അമ്മയെ മരവടി കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി; മാനസിക രോഗിയായ മകന്‍ അറസ്റ്റില്‍

പ്രമുഖ റേഡിയോളജിസ്റ്റ്​ ഡോ​.പത്മാവതി ദുവ അന്തരിച്ചു

ആശുപത്രിയില്‍ കയറി രോഗിയെ തീകൊളുത്തിയയാള്‍ പിടിയില്‍

പീഡനക്കേസില്‍ ടിക് ടോക്ക് താരം അമ്പിളി അറസ്റ്റില്‍

മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച്‌ ഡൊമിനിക്കന്‍ കോടതി

വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും: ഡോ. ഫൗചി

ഫാ. സ്റ്റാന്‍ സ്വാമിക്ക് 18 വരെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; വെള്ളിയാഴ്ച മരിച്ചത് 4000 പേര്‍

ഓഡിയോ ചാറ്റ് റൂമുകള്‍ അത്ര സ്വകാര്യമല്ല, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും? കേരള പോലീസ്

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യത

മുട്ടില്‍ മരം കൊള്ള; അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ ഡിഎഫ്ഒയെ തിരിച്ചെടുത്തു; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടേയെന്ന് മുഖ്യമന്ത്രി

ബയോവെപ്പണ്‍ പ്രയോഗം: ഐഷ സുല്‍ത്താനയ്ക്കെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരേ നിലയില്‍ തുടരുന്ന സാഹചര്യം; ലോക്ഡൗണ്‍ നീട്ടിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

മൂന്നാം തരംഗം നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

കടല്‍ക്കൊല കേസ്: നാവികര്‍ക്കെതിരെ നടപടികള്‍ തുടരുമെന്ന് ഇറ്റലി; ഇന്ത്യയില്‍ കേസ് അവസാനിപ്പിക്കുന്നതില്‍ ഉത്തരവ് ചൊവ്വാഴ്ച

അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി രക്തബന്ധമുള്ള ഹിന്ദുസംന്യാസി; അനന്തരവന്‍ മാര്‍ത്തോമ്മ സഭയിലെ ബിഷപും

വീട്ടില്‍ അതിക്രമിച്ചുകയറിയ മൂഖംമൂടി സംഘം വൃദ്ധ ദമ്പതിമാരെ കൊലപ്പെടുത്തി; വിറങ്ങലിച്ച് വയനാട് പനമരം ഗ്രാമം

സംസ്ഥാത്ത് 26.2 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി: മന്ത്രി വീണ

സംസ്ഥാനത്ത് നൂറുദിന പദ്ധതി പ്രഖ്യാപിച്ചു, മുഖ്യമന്ത്രി 2464.92 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 173 മരണം

ദുബായ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി

തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് തിരികെ വരാൻ മുകുള്‍ റോയ്

മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

ചര്‍ച്ചയില്‍ ഇത് പോലുളള സംഭവങ്ങള്‍ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്,അതങ്ങ് മറക്കാം, പൊറുക്കാം: കെ. സുധാകരന്‍

View More