-->

VARTHA

ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത : മിസോറാം ഗവർണർ

Published

on


ആലുവ:ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു  ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന്  മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു.വൈ.എം.സി.എ കേരള റീജിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന  ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ  വിർച്ച്വൽ എക്യംമെനിക്കൽ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഏക ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് വൈരുദ്ധ്യവും വൈവിധ്യങ്ങളുമായ ലോകത്ത് നന്മയുടെയും സ്നേഹത്തിൻ്റെയും സന്ദേശം നർമ്മത്തിൽ ചാലിച്ച് ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന മെത്രാപോലീത്തയുടെ  ദീർഘ വീക്ഷണവും സമൂഹത്തോട് ഉള്ള പ്രതിബദ്ധയും ആണ് രാഷ്ട്രത്തിൻ്റെ പരമോന്നത ബഹുമതിക്ക് അർഹനാക്കി തീർത്തതെന്നും കൂട്ടി ചേർത്തു.

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകൾക്ക്  മാത്രമല്ല സമൂഹത്തിൻ്റെയും കൂടി നഷ്ടമാണെന്ന്  വൈ .എം.സി.എ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി അനുസ്മരിച്ചു. കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത വഹിച്ചു.ആത്മീയതയുടെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിച്ച്  വലിയ മെത്രാപ്പോലീത്ത സ്വർഗ്ഗത്തിൽ നിക്ഷേപമായി തീർന്നിരിക്കുകയാണെന്ന്  കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്  ആലംഞ്ചേരിയും ദൈവസ്നേഹത്തിൻ്റെ പ്രവാചകൻ ആയിരുന്നെന്നും അതിർവരമ്പുകൾക്കപ്പുറം എല്ലാവരെയും സ്നേഹിക്കാനും കരുതുവാനും ഉള്ള  ഹൃദയത്തിനുടമയായിരുന്ന വലിയ മെത്രാപ്പോലീത്ത ജനമനസ്സുകളിൽ എക്കാലും ജീവിക്കുമെന്ന് മോസ്റ്റ് റവ.ഡോ.തിയോഡഷ്യസ് മാർത്തോമാ മെത്രാപോലീത്ത അനുസ്മരിച്ചു.

 ക്രിസ്തു കേന്ദ്രികൃതവും തിരുവചന അധിഷ്ഠിതമായ ജീവിതത്തിനുടമയായിരുന്നുവെന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയും  മനുഷ്യനിലെ മനുഷ്യത്വത്തെ  വീണ്ടെടുക്കുന്നനതിനും മനുഷ്യന് ക്രിസ്തുവിൻ്റെ  ഗന്ധം നല്കിയ മഹാ ഇടയൻ വരും തലമുറയുടെ പാഠപുസതകമാണെെന്നും  ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത സ്മമരിച്ചു. സിനിമ സംവിധായകൻ ബ്ലസി, സജി ചെറിയാൻ എം.എൽ.എ എന്നിവർ അനുസ്മരണ സന്ദേശം നല്കി.സംസ്ഥാന കോർഡിനേറ്റർ പ്രൊഫ.ഡോ.റോയിസ് മല്ലശ്ശേരി മോഡറേറ്റർ ആയിരുന്നു. പ്രൊഫ.പി.ജി ഫിലിപ്പ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് സ്വാഗതവും  റീജിയണൽ ട്രഷറാർ വർഗ്ഗീസ് അലക്സാണ്ടർ കൃതജ്ഞതയും രേഖപെടുത്തി.

മുൻ ദേശിയ അധ്യക്ഷൻ റോളണ്ട് വില്യംസ് ഉൾപ്പെടെ 
കേരളത്തിലെ 543 വൈഎംസിഎകളിൽ നിന്നും വിദേശത്ത് നിന്നും ഉള്ള  പ്രതിനിധികൾ പങ്കെടുത്ത അനുസ്മരണ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു.റവ.ഫാദർ ഷൈജു കുര്യൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം റവ.സാം ജോർജിൻ്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും അവസാനിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാക്സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം; കെ ബാബുവിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

ഇടുക്കി ചെക്ക്ഡാമില്‍ മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സിപിഎം ശ്രമിക്കുന്നത് : കുമ്മനം രാജശേഖരന്‍

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നത് ; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ഭാര്യ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഭര്‍ത്താവ് ; യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പോലീസ്

യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വീസ സ്വന്തമാക്കിയ ആദ്യ മലയാളി ദമ്പതികള്‍

കേരളത്തില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, മദ്യശാലകള്‍ തുറക്കും; ശനി, ഞായര്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്, 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

ലക്ഷദ്വീപ് ചരക്കുനീക്കം മാറ്റുന്നതിനെതിരെ 17ന് ബേപ്പൂരില്‍ ഹര്‍ത്താല്‍

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; നദികള്‍ കവിയുന്നു; ഇടുക്കിയില്‍ ആശങ്ക

കവയിത്രി സുഹറ പടിപ്പുര ന്യുമോണിയ ബാധിച്ച് അന്തരിച്ചു

സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് എ. എന്‍ രാധാകൃഷ്ണന്‍

പാലത്തായി പീഡനം: സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍

വാക്സീന്‍ എടുത്ത മെഡി. വിദ്യാര്‍ഥിനിയുടെ മരണം : അന്വേഷണത്തിനു പ്രത്യേക സംഘങ്ങള്‍

രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ കുഞ്ഞിന് 24 മണിക്കൂറും പോലീസ് കാവല്‍

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠന റിപോര്‍ട്

കൊവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നാണെന്ന വാദം തള‌ളി ചൈനയുടെ ബാറ്റ് വുമണ്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു: സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍- വി.ഡി സതീശന്‍

നെന്മാറയിലെ സംഭവത്തില്‍ ദുരൂഹതയുണ്ട്: പോലീസിനെതിരെ വനിതാ കമ്മീഷന്‍

ലക്ഷദ്വീപില്‍ ബീഫ്‌ നിരോധിക്കാനാണോ നീക്കമെന്ന്‌ കേന്ദ്രത്തിനോട്‌ ഹൈക്കോടതി

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി

വിദേശത്ത് പോകണം; പാസ്പോര്‍ട്ട് പുതുക്കാനുള്ള അനുമതി തേടി കങ്കണ കോടതിയില്‍

മുസ്‌ലിം വ്യക്തിനിയമം അടക്കം 52 നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

സ്കൂള്‍ കുട്ടികളെനഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി പീഡനം , ഒടുവില്‍ വധശ്രമം: അധ്യാപകന്‍ ഒളിവില്‍

View More