Image

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം; ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന

Published on 11 May, 2021
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം; ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ). അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്‌ഒ കോവിഡ് ടെക്‌നിക്കല്‍ മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് ബി 1617 എന്ന കൊറോണ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗമാണ് ഇതു പടരുന്നത്. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്‌ഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മരിയ പറഞ്ഞു. ഡബ്ല്യൂഎച്ച്‌ഒയുടെ പകര്‍ച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പകര്‍ച്ചാ ശേഷി വര്‍ധിക്കുകയാണെന്നാണ് വിവരങ്ങള്‍.

ആഗോളതലത്തില്‍ തന്നെ ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദമായാണ് ഡബ്ല്യൂഎച്ച്‌ഒ ഇതിനെ കാണുന്നതെന്ന് ഡോ. മരിയ പറഞ്ഞു.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,876 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക