-->

FILM NEWS

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

Published

on




കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു.  വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.


മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകന്‍ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു.  1985ല്‍ ജേസി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സിനിമയില്‍ തുടക്കംകുറിക്കുന്നത്. പിന്നീട് ഈറന്‍ സന്ധ്യ, നിറക്കൂട്ട്, ശ്യാമ എന്നിങ്ങനെ 
തുടര്‍ച്ചയായി നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തായി ഉയരുകയും ചെയ്തു. 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. മമ്മൂട്ടി എന്ന നടനെ സൂപ്പര്‍ ഹീറോയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു 1987ല്‍ പുറത്തുവന്ന ന്യൂ ഡല്‍ഹി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

വിജയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ശരണ്യ മോഹന്‍

വിജയ്; 'ബീസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി, ചിത്രം ഒ.ടി.ടി റിലീസിന്, അഭ്യൂഹങ്ങള്‍ തള്ളി വിജയ് ദേവരക്കൊണ്ട

ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

മാടത്തിയുടെ ട്രെയിലര്‍ എത്തി; റിലീസ് ജൂണ്‍ 24ന് നീസ്ട്രീമില്‍

'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ ഫെഫ്ക

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍

'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷും

ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു; കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി

മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍

View More