Image

ബിഹാറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച 150 ലധികം മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; ഭീതിയില്‍ നാട്ടുകാര്‍

Published on 10 May, 2021
ബിഹാറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച 150 ലധികം മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളി; ഭീതിയില്‍ നാട്ടുകാര്‍
പാറ്റ്‌ന: കൊവിഡ് ബാധിച്ച്‌ മരിച്ച 150 ലധികം പേരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയതായി റിപ്പോര്‍ട്ട്. ഗംഗയില്‍ മൃതദേഹങ്ങള്‍ പൊങ്ങിനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ പുറത്തുവിട്ടു. കിഴക്കന്‍ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബുക്‌സാറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് തെരുവുപട്ടികള്‍ പുറത്തുവരുന്ന ദയനീയ ദൃശ്യവും കാണാം. മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്ന വിമര്‍ശനത്തിനൊപ്പം, കൊവിഡ് വ്യാപകമായി പടരാന്‍ കൂടി ഇത് കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടികള്‍ മൃതദേഹങ്ങള്‍ ഭക്ഷിക്കുകയും ഇവയിലൂടെ പുറത്തേക്ക് കൂടുതല്‍ കൊറോണ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നും ടൈസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പുഴയില്‍ കാണപ്പെട്ട മൃതദേഹത്തെച്ചൊല്ലി ബിഹാറും ഉത്തര്‍പ്രദേശും പരസ്പരം തര്‍ക്കം തുടങ്ങി. അയല്‍സംസ്ഥാനമായ യു.പിയില്‍ നിന്നുള്ളതാണ് മൃതദേഹങ്ങളെന്ന് ബുക്‌സാര്‍ ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു.

നേരത്തെ, ബിഹാറിലെ കൈത്താര്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് ബാധിച്ച്‌ മരിച്ചയളുടെ മൃതദേഹം പുഴയില്‍ എറിയുന്നതിന്റെ ദൃശ്യം പുറത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും കടുത്ത വിമര്‍ശനമുയരുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക