Image

ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 90 പേരെ കാണാതായി

Published on 21 June, 2012
ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 90 പേരെ കാണാതായി
ജക്കാര്‍ത്ത: ഓസ്ട്രേലിയയുടെ വടക്കു-പടിഞ്ഞാറന്‍ തീരത്തുള്ള ക്രിസ്മസ് ദ്വീപിനു സമീപം അഭയാര്‍ഥി ബോട്ടു മുങ്ങി 90 പേരെ കാണാതായി. 110 യാത്രക്കാരെ രക്ഷപെടുത്തി. 200 പേരാണു ബോട്ടിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ദ്വീപില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്തോനേഷ്യന്‍ സമുദ്രത്തിലാണു ബോട്ടു മുങ്ങിയതെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു. മൂന്ന് ചരക്കുകപ്പലുകളും ഒരു ഓസ്ട്രേലിയന്‍ നേവി ബോട്ടും സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. ഇതിനിടെ അനധികൃത കുടിയേറ്റക്കാരുമായി ടാന്‍സാനിയയില്‍ നിന്നു മലാവിക്കു വന്ന ബോട്ട് തിങ്കളാഴ്ച മലാവി തടാകത്തില്‍ മുങ്ങി കുറഞ്ഞത് 47 പേര്‍ മരിച്ചു. എത്യോപ്യക്കാരായിരുന്നു യാത്രികരില്‍ ഭൂരിഭാഗവുമെന്ന് മലാവി പോലീസ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക