Image

JEE മെയിന്‍: മേയ് മാസത്തെ പരീക്ഷ മാറ്റിവെച്ചു

Published on 04 May, 2021
 JEE മെയിന്‍: മേയ് മാസത്തെ പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെ.ഇ.ഇ മെയിന്‍ മേയ് സെഷന്‍ പരീക്ഷ മാറ്റിവെച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). മേയ് 24 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. 'കോവിഡ്-19 രോഗബാധ വര്‍ധിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയെക്കരുതി ജെ.ഇ.ഇ 
മെയിന്‍ പരീക്ഷ മാറ്റിവെക്കുന്നു. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളറിയാന്‍ വിദ്യാര്‍ഥികള്‍ എന്‍.ടി.എ. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം'- കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക