Image

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു; കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ മുങ്ങി

Published on 04 May, 2021
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു; കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ മുങ്ങി


ശ്രീനഗര്‍: ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ ആശുപത്രിയില്‍നിന്ന് മുങ്ങി. ജമ്മു കശ്മീരിലെ ശ്രീ മഹാരാജ ഗുലാബ് സിങ് ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതരും പോലീസും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

തിങ്കളാഴ്ച രാവിലെയാണ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളടക്കം നേരിട്ടിരുന്ന ആണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 8.30-ഓടെ കുഞ്ഞ് മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ വിവരമറിയിച്ചു. അവരോട് കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരിശോധന നടത്താമെന്ന് പറഞ്ഞതിന് പിന്നാലെ മാതാപിതാക്കള്‍ ആശുപത്രിയില്‍നിന്ന് കടന്നുകളയുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക