Image

ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

Published on 04 May, 2021
ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്
ന്യൂയോര്‍ക്ക്: ഫോമയുടെ മികച്ച റീജിയനുകളിലൊന്നായ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്റെ 2021-22 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റില്‍ വച്ചു വിവിധ പരിപാടികളോടെ നടത്തുന്നതാണ്. ആര്‍വിപി ഷോബി ഐസക്കിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. തദവസരത്തില്‍ എംപയര്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്റേയും, ഹെല്‍പിംഗ് ഹാന്‍ഡ്‌സിന്റേയും പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുന്നതാണ്.

ഫോമാ ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. ട്രഷറര്‍ ബിജു തോണിക്കടവില്‍, കൂടാതെ എംപയര്‍ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോസ് മലയില്‍, സണ്ണി  കല്ലൂപ്പാറ, ഫോമ നേതാക്കളായ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി. വര്‍ഗീസ്, കംപ്ലയിന്റ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോമസ് കോശി, ജുഡീഷ്യല്‍ കമ്മിറ്റി അംഗം തോമസ് മാത്യു, മുന്‍ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.

റീജിയണല്‍ ചെയര്‍മാന്‍ ജോഫ്രിന്‍ ജോസ്, വൈസ് ചെയര്‍ ബെറ്റി ഉമ്മന്‍, ട്രഷറര്‍ ആശിഷ് ജോസഫ്, പിആര്‍ഒ സുരേഷ് നായര്‍, കോര്‍ഡിനേറ്റര്‍മാരായ മെല്‍വിന്‍ മാത്യു, ബ്ലിസ് പോള്‍, വിമന്‍സ് ഫോറം റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ടിനാ ആശിഷ് അറക്കത്ത്, ഹെല്‍പിംഗ് ഹാന്‍ഡ്‌സ് റീജണല്‍ ചെയര്‍പേഴ്‌സണ്‍ മോളമ്മ വര്‍ഗീസ്, ബിസിനസ് ഫോറം റീജിയണല്‍ ചെയര്‍മാന്‍ പി.ടി. തോമസ്, യൂത്ത് പ്രതിനിധികളായ തോമസ് സാമുവേല്‍, ആന്‍ബിന്‍ ആന്റോ, വിമന്‍സ് ഫോറം ഭാരവാഹികളായ അനു പി. വര്‍ഗീസ്, ലിസാ ജോസഫ്, ജെസി ജേക്കബ്, സ്‌നേഹാ സണ്ണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

അനുഗ്രഹീത ഗായകരായ ജോമോന്‍ പാണ്ടിപ്പള്ളില്‍, സ്‌നേഹ എന്നിവരുടെ ഗാനമേള ഉള്‍പ്പടെ വിവിധ കലാപാരിപാടികള്‍ ചടങ്ങുകളുടെ മോടി വര്‍ധിപ്പിക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികള്‍ ഫേസ്ബുക്കിലൂടെയും, യുട്യൂബിലൂടെയും തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് ആര്‍വിപി ഷോബി ഐസക്ക്, സെക്രട്ടറി ഷോളി കുമ്പിളുവേലി എന്നിവര്‍ അറിയിച്ചു.

പിആര്‍ഒ സുരേഷ് നായര്‍ അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക