Image

അഭയകേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Published on 21 June, 2012
അഭയകേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
തിരുവനന്തപുരം: അഭയകേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി. പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സിബിഐയുടെ വിശദീകരണം അറിയുന്നതിനായി ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 23ലേക്ക് മാറ്റി. കേസില്‍ നാല് പ്രതികളെ ഉള്‍പ്പെടുത്തിയാണ് സി.ബി.ഐ കോടതിയില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഈ കുറ്റപത്രം അപൂര്‍ണവും അവ്യക്തവുമാണെന്ന് ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു.

സംഭവത്തില്‍ കോട്ടയം മുന്‍ ആര്‍.ഡി.ഒ എസ്.ജി.കെ. കിഷോര്‍, മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി.മൈക്കിള്‍, മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത എന്നിവര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക