ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന
കാര്യത്തില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായിരിക്കെ എന്‍സിപിയില്‍ നിന്ന്
രാജിവെച്ച പി.എ.സാംഗ്മയ പിന്തുണ നല്കാന് ബിജെപി തീരുമാനിച്ചു. എന്‍ഡിഎ
ഘടകകക്ഷിയായ ശിരോമണി അകാലിദളും സാംഗ്മയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും സാഗ്മയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
സാംഗ്മയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം
ഇന്നുണ്ടാകും.
അതേസമയം, യുപിഎ സ്ഥാനാര്‍ഥിയായ പ്രണാബ് മുഖര്‍ജിയ്ക്കെതിരെ സ്ഥാനാര്‍ഥിയെ
നിര്‍ത്തരുതെന്ന ഉറച്ച നിലപാടിലാണ് ജനതാദള്‍ യുണൈറ്റഡ് ഇപ്പോഴും.
പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ഇന്ന് പ്രഖ്യാപിക്കും. ശിവസേനയും
പ്രണാബിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണാബിനെ പിന്തുണയ്ക്കണമോ എന്ന
കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുകക്ഷികള്‍ ഇന്ന് യോഗം ചേരും.
പ്രണാബിനെ പിന്തഉണയ്ക്കണമെന്ന് സിപിഎമ്മിലെ ബംഗാള്‍ ഘടകം വാദിക്കുമ്പോള്‍
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ക്ക്
ഇക്കാര്യത്തില്‍ യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.