ഗാര്‍ഡെസ്: അഫ്ഗാനിസ്ഥാനിലെ ഖോസ്റ് പട്ടണത്തില്‍ താലിബാന് ഭീകരന് നടത്തിയ
ചാവേര്‍ ആക്രമണത്തില്‍ മൂന്നു നാറ്റോ സൈനികര്‍ ഉള്‍പ്പെടെ 21 പേര്
കൊല്ലപ്പെട്ടു. 37 പേര്‍ക്കു പരിക്കേറ്റു. അഫ്ഗാന്-നാറ്റോ സൈനികരുടെ
സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാക് അതിര്‍ത്തിക്കു സമീപമുള്ള
ഖോസ്റില് ഹഖാനി ഗ്രൂപ്പ് ഏറെ സജീവമാണ്.