Image

കോവിഡ് വ്യാപനം: ഇന്ത്യക്കാര്‍ക്ക് കൈലാസത്തിലും വിലക്ക്, രാജ്യത്തേക്ക് വരേണ്ടെന്ന് നിത്യാനന്ദ

Published on 22 April, 2021
കോവിഡ് വ്യാപനം: ഇന്ത്യക്കാര്‍ക്ക് കൈലാസത്തിലും വിലക്ക്, രാജ്യത്തേക്ക് വരേണ്ടെന്ന് നിത്യാനന്ദ


ന്യൂഡല്‍ഹി: തന്റെ രാജ്യമായ കൈലാസത്തിലേക്ക് ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി വിവാദ ആള്‍ദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് പുറമേ, ബ്രസീല്‍, മലേഷ്യ, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും വിലക്കുണ്ട്. കഴിഞ്ഞദിവസം പുറത്തിറക്കിയ വീഡിയോയിലൂടെയാണ് പുതിയ യാത്രാവിലക്കിന്റെ വിവരം നിത്യാനന്ദ പങ്കുവെച്ചത്. ഇതുസംബന്ധിച്ച വാര്‍ത്തകളും വീഡിയോയും പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളും വ്യാപകമായി പ്രചരിച്ചു. 

ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട നിത്യാനന്ദ 2019-ലാണ് ഇന്ത്യയില്‍നിന്ന് മുങ്ങിയത്. പിന്നീട് ഇക്വഡോറിലെ ഒരു ദ്വീപില്‍ താമസമാക്കിയ വിവാദ ആള്‍ദൈവം അവിടെ കൈലാസമെന്ന പേരില്‍ പുതിയ രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അടുത്തിടെ കൈലാസത്തില്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചതായും പുതിയ കറന്‍സി പുറത്തിറക്കിയതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക