Image

കോവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം

Published on 22 April, 2021
കോവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം
ന്യൂഡല്‍ഹി: നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി.

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓക്‌സിജന്‍ ഉല്‍പാദനവും വിതരണവും എത്രയും പെട്ടന്ന് വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. ഉല്‍പാദനം 3300 െമട്രിക് ടണ്‍ ആയി ഉയര്‍ത്തേണ്ടതുണ്ട്. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക