Image

സിദ്ദിഖ് കാപ്പന് കൊവിഡ്; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

Published on 22 April, 2021
സിദ്ദിഖ് കാപ്പന് കൊവിഡ്; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: യു എ പി എ ചുമത്തിജയിലില്‍ കഴിയുന്ന മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചു. കാപ്പനെ മഥുര ജയിലില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോ​ഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും മതിയായ ചികിത്സ നല്‍കണമെന്നും കെ യു ഡബ്ല്യു ജെ ഡല്‍ഹിഘടകം ആവശ്യപ്പെട്ടു.

കാപ്പന് ഏറെ ദിവസമായി പനിയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. ഉയര്‍ന്ന ഷുഗറും നോമ്ബിന്റെ ക്ഷീണവും മൂലം കാപ്പന്‍ ഏതാനും ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കാപ്പനെ പാര്‍പ്പിച്ചിട്ടുളള ജയിലില്‍ കഴിഞ്ഞ ദിവസം അമ്ബതോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക