Image

ആശയപരമായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല, ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്; കുറിപ്പുമായി ചാണ്ടി ഉമ്മൻ

Published on 22 April, 2021
ആശയപരമായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല, ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്; കുറിപ്പുമായി ചാണ്ടി ഉമ്മൻ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ എന്താണെന്ന് പോലും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല.

എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു. വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് അദ്ദേഹത്തിന്‍റെ വിയോഗ വാർത്ത കേൾക്കുന്നതെന്ന് ചാണ്ടി ഉമ്മൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ന് രാവിലെയാണ് ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചത്. 

ഫെയ്സ്ബുക്ക് കുറിപ്പ്...

ആശിഷ് എന്‍റെ പ്രിയ സുഹൃത്ത്. വേദനയോടെ സീതാറാം യച്ചൂരിയുടെ കുടുംബത്തോടൊപ്പം...സി പി ഐ (എം) ജനറൽ സെക്രട്ടറിയും ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാവുമായ സ. സീതാറാം യെച്ചൂരിയുടെ പുത്രനും പ്രമുഖ മാധ്യമ പ്രവർത്തകനും  എൻ്റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ആശിഷ്  യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

ആശിഷും ഞാനും കോളെജിൽ സമകാലികരായിരുന്നു. എന്‍റെ ഒരു വർഷം ജൂനിയറായിരുന്നു  എങ്കിലും ഞങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നു. കോളെജ് ഇലക്ഷനിൽ എന്‍റെ കൂടെയായിരുന്നു ആശിഷ്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ എന്താണെന്ന് പോലും ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല.

എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് ഞങ്ങൾ സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു. വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാൻ ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്. സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക