-->

VARTHA

ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി

Published

on

കൊച്ചി: സഭയെ ആഴത്തില്‍ സ്നേഹിച്ച ആകര്‍ഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ.വിതയത്തിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും വളര്‍ത്താനും അദ്ദേഹത്തിനായി. ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആരെയും വിഷമിപ്പിക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്മായ നേതൃരംഗത്തു സഭയിലെ പിതാക്കന്മാരുടെ മനസറിഞ്ഞ് അദ്ദേഹം നിലപാടുകളെടുത്തു. സഭയില്‍ അല്മായര്‍ക്കുള്ള സ്ഥാനവും ദൗത്യവും അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞാണു പ്രവര്‍ത്തിച്ചത്. ഔദ്യോഗിക സംവിധാനങ്ങളെ ആദ്ദേഹം ആദരവോടെ കണ്ടു. മതസൗഹാര്‍ദത്തിനും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയ്ക്കും ജോസ് വിതയത്തില്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും മാര്‍ ആലഞ്ചേരി സൂചിപ്പിച്ചു.

സീറോ മലബാര്‍ സഭ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സഭയിലെ അല്മായര്‍ക്കു മാതൃകയായ മികച്ച സംഘാടകനായിരുന്നു ജോസ് വിതയത്തിലെന്ന് അദ്ദേഹം അനുസ്മരിച്ചു. സഭയിലെ വിവിധ തലങ്ങളില്‍ ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അദ്ദേഹം നടത്തിയെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
സഭാശുശ്രൂഷയില്‍ അനേകര്‍ക്കു പ്രചോദനമായ അതുല്യവ്യക്തിത്വമായിരുന്നു ജോസ് വിതയത്തിലിന്റേതെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് കുര്യന്‍ ജോസഫ്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, സീറോ മലബാര്‍ സഭ കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ലെയ്റ്റി ഫാമിലി, ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ നാഷണല്‍ പ്രസിഡന്റ് ലാന്‍സി ഡി കുണ, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ജോണ്‍ കച്ചിറമറ്റം, തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റജീന, സീറോ മലബാര്‍ സഭ കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ.ലോറന്‍സ് തൈക്കാട്ടില്‍, പ്രോലൈഫ് ഫോറം സെക്രട്ടറി സാബു ജോസ് തുടങ്ങിയവര്‍ അനുസ്മരണം നടത്തി.  

ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ സഭ രൂപതകളിലെ വൈദിക സന്യസ്തപ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, കത്തോലിക്കാ സഭയിലെ വിവിധ അല്മായ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അനുസ്മരണ സമ്മേളനത്തിനു മുന്നോടിയായി ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അഡ്വ.ജോസ് വിതയത്തിലിന്റെ കബറിടത്തിങ്കല്‍ വികാരി ഫാ.പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷയും നടന്നു.

ജോസ് വിതയത്തിലിന്റെ ഏഴാം ചരമദിനമായ നാളെ വൈകുന്നേരം നാലിനു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ ആറ് മാസത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം- മമത

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

കോവിഡ് 19 വൈറസ് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്ന് ബ്രസീല്‍ പ്രസിഡന്‍റ്

കോ​വി​ഡ്: വി​ദേ​ശ സ​ഹാ​യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് സ്പെ​ഷ​ല്‍ സെ​ല്‍

വീടില്ലാത്തവരും യാചകരുമടക്കം എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് 41,971 പേര്‍ക്ക് കൂടി മരണം 64, കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25

ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം; 30,000 രൂപ മടക്കി നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രര്മമെന്ന് ബന്ധുക്കള്‍

ലണ്ടന്‍ ലൗട്ടണ്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളി ഫിലിപ്പ് ഏബ്രഹാമിന് മൂന്നാം ജയം

ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന് അരവിന്ദ് കെജ്രിവാള്‍

തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം എന്‍ വൈ സി

ഹിമാചലിലേക്ക് പ്രവേശിക്കാന്‍ ഇ-പാസ് എടുത്ത് ട്രംപും ബച്ചനും; കേസെടുത്ത് പോലീസ്

ബംഗാളിലെ സംഘര്‍ഷം: ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് നല്‍കിയില്ല; ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച്‌ ഗവര്‍ണര്‍

അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകളുമായി ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം യു.കെയില്‍ നിന്നും ഇന്ത്യയിലേക്ക്

ഓഗസ്റ്റോടെ ബ്രിട്ടന്‍ കൊവിഡ് മുക്തമാകും; ബൂസ്റ്റര്‍ ഡോസ് അടുത്ത വര്‍ഷമെന്നും വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി

ഗൃഹനാഥന്‍ കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്ത് കുടുംബമൊന്നാകെ ജീവനൊടുക്കി

മൃതദേഹം കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്​കരിച്ചു; ചടങ്ങില്‍ പ​ങ്കെടുത്ത 21 പേര്‍ മരണത്തിന്​ കീഴടങ്ങി

യുവാക്കള്‍ ചെയ്തത് നല്ല കാര്യം, പക്ഷെ ബൈക്ക് ആംബുലന്‍സിന് പകരമാകില്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്

ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളില്‍ വന്‍ മോഷണം, 29 ലാപ്ടോപ്പുകള്‍ കവര്‍ന്നു

തൃശ്ശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

ഇരവികുളം ഉദ്യാനത്തില്‍ മാത്രം ഇത്തവണ പിറന്നത് 145 വരയാടിന്‍ കുഞ്ഞുങ്ങള്‍

പാര്‍ട്ടിയുടെ കസ്‌റ്റോഡിയനായി പവര്‍ത്തിച്ചു, കുറ്റക്കാരനല്ലെന്നു കാലം വിധിക്കും : മുല്ലപ്പള്ളി

ഗുസ്തി താരത്തിന്റെ മരണം: ഒളിംപ്യന്‍ സുശീലിനായി തിരച്ചില്‍

ഇന്ത്യയിലെ കോവിഡ് ബാധിതര്‍ 4 ലക്ഷത്തിനു മുകളില്‍ തന്നെ; മരണം 4194

ഓക്സിജന്‍ പ്രതിസന്ധി പരിഹരിച്ചു; 3 മാസത്തിനകം ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വാക്സിന്‍ - കെജ്രിവാള്‍

കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ; രണ്ടാഴ്ച അടച്ചിടും

ദേവ്ബ്രത ചൗധരിക്ക് പിന്നാലെ മകനും; പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

ദീപം തെളിയിച്ച് എല്‍.ഡി.എഫിന്റെ വിജയദിനാഘോഷം

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

View More