ന്യൂഡല്‍ഹി: പ്രൈവറ്റ് സ്‌കൂളുകളില്‍ വേനലവധിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 9 വരെ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ക്ലാസുകള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ദേശം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേനലവധിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. തൊട്ട് പിന്നാലെ പ്രൈവറ്റ് സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.