-->

VARTHA

ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി

Published

on

തിരുവനന്തപുരം∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി. 
നിർദേശങ്ങൾ ഇങ്ങനെ:
∙ കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ പ്രവേശിച്ച് ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ചു ചികിൽസ തേടണം.
∙ ഡിസ്ചാർജ് മുതൽ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം.
∙ ഹൈ റിസ്ക് പ്രൈമറി കോൺടാക്ടിലുള്ളവർ 14 ദിവസം റൂം ക്വാറന്റീനിൽ പോകണം.
എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ദിശ ഹെൽപ്പ് ലൈൻ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം. രോഗലക്ഷങ്ങളില്ലെങ്കിൽ 8–ാം ദിവസം ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. നെഗറ്റീവായാലും 7 ദിവസത്തെ ക്വാറന്റീൻ അഭികാമ്യം.
∙ ലോ റിസ്ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവർ 14 ദിവസത്തേക്ക് യാത്രകൾ പരമാവധി ഒഴിവാക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കണം. ഭവനസന്ദർശനം, കല്യാണത്തിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണം. രോഗലക്ഷണം ഉണ്ടെങ്കിൽ ദിശ ഹെൽപ്പ് ലൈൻ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം. 
∙ രോഗലക്ഷണങ്ങളില്ലാത്ത സെക്കൻഡറി കോണ്ടാക്ടുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ ദിശ ഹെൽപ്പ് ലൈൻ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.
∙ കേരളത്തിലേക്കു വിദേശത്തുനിന്നും വരുന്ന ആളുകൾ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുക. നെഗറ്റീവായതിനുശേഷവും 7 ദിവസം വീട്ടിൽ കഴിയുന്നത് അഭികാമ്യം.
∙ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ ഇ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കോവിഡ് വാക്സീൻ എടുത്തവരാണെങ്കിലും കേരളത്തിലേക്കു വരുന്നതിനു 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ഇവർ റൂം ഐസൊലേഷനിൽ തുടരണം. പോസിറ്റീവായാൽ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. നെഗറ്റീവായവർ ശാരീരിക അകവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം റൂം ഐസൊലേഷനിൽ കഴിയണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എച്ച്1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ അനുമതി, നിപപാട് അറിയിച്ച് 30 കമ്പനികള്‍

സ്റ്റാറ്റസ് ഇടാന്‍ ലെസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ച യുവാവ് കിണറ്റില്‍വീണ് മരിച്ചു

ഇന്ത്യയില്‍ ശനിയാഴ്ച കോവിഡ് രോഗികള്‍ 3 ലക്ഷത്തില്‍ താഴെ; മരണം 3,895

ഗുസ്തിതാരത്തിന്റെ മരണം: ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്

കോവിഡ് ബാധിതര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കെഎസ്എഫ്ഇ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ പരാതി

കോവിഡ്: ഗായിക അഭയ ഹിരണ്‍മയിയുടെ അച്ഛന്‍ മരിച്ചു

കോവിഡ് ബാധിച്ച നവജാത ശിശു രോഗമുക്തയായി; വെന്റിലേറ്ററില്‍ കഴിഞ്ഞത് 10 ദിവസം

ടൗട്ടെ: വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി, അഗത്തി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കണ്‍മുന്നില്‍ മരിച്ചുവീണത് 56 പേരാണ്'; അഭയാര്‍ഥി ബോട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു

ഡല്‍ഹിയില്‍ മോദിക്കെതിരേ പോസ്റ്റര്‍ പതിച്ച 15 പേര്‍ അറസ്റ്റില്‍

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ചെയ്യേണ്ടി വന്നാല്‍ ചെയ്യണം; ആശുപത്രി നിലം തുടച്ച് മിസോറാം മന്ത്രി

കോവിഡ് ബാധിച്ച് 'മരണം'; അന്ത്യയാത്രയ്ക്കിടെ കണ്ണു തുറന്ന് നിലവിളിച്ച് 'മൃതദേഹം'

കാര്‍ വാങ്ങാന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു

ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍

അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് കരുത്ത് പകര്‍ന്ന നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമ ഓഫീസുകള്‍ തകര്‍ന്നു

രാജ്യത്തെ കോവിഡ് പ്രതിസന്ധിക്കു കാരണം സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമെന്ന് മോഹന്‍ ഭാഗവത്

മമത ബാനര്‍ജിയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ലക്ഷദ്വീപിന് സമീപം ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി, തെരച്ചില്‍ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റ്: മഴയും കാറ്റും തുടരും, ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍

കോവിഡ് : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

സംസ്ഥാനത്ത് ഇന്ന് 32,680പേര്‍ക്ക് കോവിഡ്; 96 മരണം

ബ്ലാക്ക് ഫംഗസിനു കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് എയിംസ് ഡയറക്ടര്‍

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു

ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ ബ്രിട്ടനിലെ സാന്നിധ്യം ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി

കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ ചില സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പരാതി

സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിച്ചു

View More