Image

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

Published on 20 April, 2021
 രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

ഹോബാര്‍ട്ട് : കുടിയേറ്റ രാജ്യമായ ആസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തു ആദ്യമായി കുടിയേറിയ മലയാളികളില്‍ ഒരാളും മികച്ച സംഘടകനും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായ രമേശ് നാരായണനും കുടുംബ ത്തിനും ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളി സമൂഹം.നൂറു കണക്കിന് ശിഷ്യ സമ്പത്തിന് ഉടമകള്‍ കൂടി യാണ് രമേശ് നാരായണ രാജശ്രീ ദമ്പതികള്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ടാസ്മാനിയന്‍ സര്‍വ്വകലാശാലയില്‍ അസറ്റ് മാനേജ്മെന്റ് വിഭാഗത്തില്‍ ജോലി നോക്കി പോന്നിരുന്ന രമേശ് നാരായണന്‍ വിശ്രമജീവിതത്തിനായി സിഡ്നിയിലേക്ക് പോകുന്നതിനെ തുടര്‍ന്നാണ് ഹോബാര്‍ട്ട്  വിടുന്നത്.

ടാസ്മാനിയയില്‍ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രം പണികഴിപ്പിച്ചത് രമേശ് നാരായണന്റെ നേതൃത്വത്തില്‍ ആയിരുന്നു. ടാസ്മാനിയന്‍ ഹിന്ദു സോസൈറ്റി, ഇന്ത്യന്‍ കള്‍ചറല്‍ സോസൈറ്റി മലയാളി അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളുടെ ശില്‍പ്പികളില്‍ പ്രഥമ സ്ഥനീയനാണ് രമേശ്.

ടാസ്മാനിയയിലെ വിവിധ കുടിയേറ്റ വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും അക്ഷീണം പ്രവര്‍ത്തിച്ച രമേശ് നാരായണ സംസ്ഥാനത്തെ തമിഴ് തെലുങ്ക് സമൂഹങ്ങള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
വിദ്യാഭ്യാസ വിദഗ്ദയായ ഭാര്യ രാജശ്രീ ആകട്ടെ ടാസ്മാനിയയിലെ ഇന്ത്യന്‍ കുടിയേറ്റ കുടുബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായ് പ്രശംസനീയമായ പ്രവര്‍ത്തനം ആണ് കാഴ്ച്ച വച്ചത്.രാജശ്രീ യുടെയും ശിഷ്യരില്‍ പലരും ആസ്ട്രേലിയയിലെ തന്നെ റാങ്ക് ജേതാക്കള്‍ ആയി മാറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

ഡോ ദേവിക രമേശ്, ഡോ ഗോപിക രമേശ് എന്നിവരാണ് മക്കള്‍. വിവിധ മലയാളി സമൂഹങ്ങളെ പ്രതിനിധീകരിച്ചു സോജന്‍ ജോസഫ് പരതം മാക്കില്‍ രമേശ് നാരായണനും രാജശ്രീക്കും ഛായ ചിത്രം ഉപഹാരമായി കൈ മാറി.കൊല്ലം മയ്യനാട് വയലില്‍ വീട് സ്വദേശി ആണ് രമേശ് നാരായണ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക